വികസന വിരോധികള്‍ പരിഹാസ്യരാവുന്നു: യൂത്ത് ലീഗ്
Sep 14, 2015, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 13/09/2015) വിപ്ലവകരമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്ന കാസര്‍കോട് നഗരസഭയുടെ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും പ്രഹസനമെന്ന് ചിത്രീകരിച്ച് കുപ്രചരണം നടത്തി നവ മാധ്യമങ്ങളില്‍ കയ്യടി നേടാന്‍ ശ്രമിക്കുന്നവര്‍ പൊതു ജനങ്ങളാല്‍ വിമര്‍ശിക്കപ്പെട്ട് സ്വയം പരിഹാസ്യരാവുകയാണെന്ന് ഫോര്‍ട്ട് റോഡ് ശാഖ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് ഭരണസമിതിക്കെതിരെ രാഷ്ട്രീയ വിരോധം തീര്‍ക്കുന്ന സോഷ്യല്‍ മീഡിയകളിലെ കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും എ. ഷംസുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സഹീര്‍ ആസിഫ്, അഷ്‌റഫ് എടനീര്‍, എ.എ അസീസ്, റാഷിദ് പൂരണം, ആസിഫ് എവറസ്റ്റ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: ശംസുദ്ദീന്‍ എ, വൈസ് പ്രസിഡണ്ട്: ഷെരീഫ് മാര്‍ക്കറ്റ്, വൈസ് പ്രസിഡണ്ട്: റഹീം, ജനറല്‍ സെക്രട്ടറി: നൗഷാദ് കരിപ്പൊടി, ജോയിന്റ് സെക്രട്ടറിമാര്‍: റിയാസ് അബ്ബ, നൗഷാദ് സി.എ, ട്രഷറര്‍: റഫീഖ് കെ.എം എന്നിവരെ തെരഞ്ഞെടുത്തു.
നൗഷാദ് കരിപ്പൊടി സ്വാഗതവും റഫീഖ് കെ.എം നന്ദിയും പറഞ്ഞു.
Keywords : Kasaragod, Youth League, Meeting, Municipality, Medias, Youth League Fort Road general council.