city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യൂത്ത് ലീഗ് ജില്ലാ സമ്മേളനം: പള്ളിക്കാല്‍ ശാഖ യൂത്ത് ലീഗ് ക്വിസ് മത്സരവും ഡിബേറ്റും സംഘടിപ്പിച്ചു

തെരുവത്ത്: (www.kasargodvartha.com 16/08/2016) രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആഗസ്ത് 18,19,20 തീയ്യതികളില്‍ നടത്തുന്ന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് പള്ളിക്കാല്‍ ശാഖാ കമ്മിറ്റി ക്വിസ് മത്സരവും ഡിബേറ്റും സംഘടിപ്പിച്ചു.

തെരുവത്ത് ഉബൈദ് സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന പരിപാടി മുസ്ലിം ലീഗ് മൂനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് ആരിഫ് കോയാസ് ലൈന്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുര്‍ റഹ് മാന്‍ പ്രമേയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി.

ക്വിസ് മത്സരത്തില്‍ മൊയ്തീന്‍ നിഹാല്‍ ഒന്നാം സ്ഥാനവും സിദാന്‍ രണ്ടാം സ്ഥാനവും എന്‍.എ ഹമീദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യൂത്ത് ലീഗ് മുനിസിപ്പല്‍ സെക്രട്ടറി പി.വി മൊയ്തു കിസ് മത്സരത്തിന് നേതൃത്വം നല്‍കി. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് ഹക്കീം അജ്മല്‍ സമ്മാനദാനം നടത്തി. അമാനുല്ല അങ്കാര്‍, കെ.എം. ബഷീര്‍, ടി.കെ. ഹുസൈന്‍, ടി.ഇ. മുഖ്താര്‍, കെ.എച്ച്. ബഷീര്‍, റഹ് മാന്‍ തൊട്ടാന്‍, അമീന്‍ ടി.കെ, ഷാഫി ടി.എച്ച്, സുബൈര്‍ വൈദ്യര്‍, ഫയാസ് പൊയക്കര, ഷഫീഖ് തെരുവത്ത് സംസാരിച്ചു. നിയാസ് ടി.പി സ്വാഗതവും അഫ്‌സല്‍ കട്ട നന്ദിയും പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ സമ്മേളനം: പള്ളിക്കാല്‍ ശാഖ യൂത്ത് ലീഗ് ക്വിസ് മത്സരവും ഡിബേറ്റും സംഘടിപ്പിച്ചു

യൂത്ത് ലീഗ് ജില്ലാ സമ്മേളനം: പള്ളിക്കാല്‍ ശാഖ യൂത്ത് ലീഗ് ക്വിസ് മത്സരവും ഡിബേറ്റും സംഘടിപ്പിച്ചു

Keywords:  Kasaragod, Kerala, Theruvath, Quiz, Competition, Youth League, Pallikkal, Youth league district conference: Pallikkal Youth league committee Quiz and debate conducted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia