city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം യൂ­ത്ത് ലീ­ഗ് ജില്ലാ സ­മ്മേ­ളനം: ബൈ­ക്കു­കള്‍­ക്ക് നി­യ­ന്ത്രണം

മുസ്ലിം യൂ­ത്ത് ലീ­ഗ് ജില്ലാ സ­മ്മേ­ളനം: ബൈ­ക്കു­കള്‍­ക്ക് നി­യ­ന്ത്രണം
കാസര്‍­കോട്: ഈ മാ­സം 13 മു­തല്‍ 15 വ­രെ കാസര്‍­കോ­ട്ട് ന­ട­ക്കു­ന്ന മുസ്ലിം യൂ­ത്ത് ലീ­ഗ് ജില്ലാ സ­മ്മേ­ള­ന­ത്തി­ല്‍ ബൈ­ക്കു­കള്‍­ക്ക് സം­ഘാ­ട­കര്‍ കര്‍­ശ­ന നി­യ­ന്ത്ര­ണം ഏര്‍­പെ­ടു­ത്തി­യ­താ­യി സൂചന. സ­മാ­ധാ­നാ­ന്ത­രീ­ക്ഷ­ത്തില്‍ ഭം­ഗി­യാ­യും അ­ച്ച­ട­ക്ക­ത്തോ­ടെയും സ­മ്മേള­നം ന­ട­ത്തു­ന്ന­തി­ന് വേ­ണ്ടി­യാ­ണ് ബൈ­ക്ക് യാ­ത്ര­യ്­ക്ക് സം­ഘാ­ടകര്‍ വില­ക്ക് ഏര്‍­പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്. ബ­ഹു­ജ­ന റാ­ലിയും വേ­ണ്ടെ­ന്ന് വെ­ച്ചി­ട്ടു­ണ്ട്. പുതി­യ ബ­സ് സ്റ്റാന്‍­ഡി­ന­ടു­ത്ത മി­ലന്‍ തീ­യ്യ­റ്റര്‍ ഗ്രൗ­ണ്ടില്‍ പ്ര­തി­നി­ധി ­സ­മ്മേ­ള­നം 13, 14 തീ­യ്യ­തി­ക­ളി­ലും നു­ള്ളി­പ്പാ­ടി പ­ള്ളി­ക്ക് മുന്‍­വശ­ത്തെ കോണ്‍­ഫിര­റ്റ് ഗ്രൗ­ണ്ടില്‍ 15ന് പൊ­തു­സ­മ്മേ­ള­നവും ന­ട­ക്കും.

പൊ­തു­സ­മ്മേ­ള­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് ര­ണ്ടാ­യി­ര­ത്തി­ല­ധികം ആ­ളു­കള്‍ പ­ങ്കെ­ടു­ക്കുന്ന വൈ­റ്റ്­ഗാര്‍­ഡ് പ­രേ­ഡ് ഏര്‍­പെ­ടു­ത്തി­യി­ട്ടു­ണ്ടെ­ങ്കിലും അ­വ­യില്‍ ബൈ­ക്ക് യാ­ത്രക്കാര്‍ പ­ങ്കെ­ടു­ക്കാന്‍ പാ­ടി­ല്ലെ­ന്നാ­ണ് നിര്‍­ദേശം. കാ­റുകള്‍ പതാക കൊ­ണ്ട് അ­ല­ങ്ക­രി­ക്കു­ന്നതും വലി­യ പ­താ­ക­കള്‍ വീ­ശി വാഹനം ഓ­ടി­ക്കു­ന്നതും ത­ല­യില്‍ പ­ച്ച­ത്തു­ണി കെ­ട്ടു­ന്നതും പതാ­ക ദേഹ­ത്ത് പു­ത­ക്കു­ന്നതും നി­യ­ന്ത്രി­ച്ചി­ട്ടുണ്ട്. ബൈ­ക്ക് യാ­ത്രയും കൊ­ടി­വീ­ശി­യു­ള്ള പ്ര­ക­ട­ന­ങ്ങളും പ്ര­കോ­പ­നാ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ക്കു­മെ­ന്ന ക­ണ­ക്കു­കൂ­ട്ട­ലി­ന്റെ ഭാ­ഗ­മാ­യാ­ണ് നി­യ­ന്ത്ര­ണം ഏര്‍­പെ­ടു­ത്തി­യത്. റാ­ലി­യില്‍ പു­റ­മേ­നി­ന്നു­ള്ള­വര്‍ നു­ഴ­ഞ്ഞു­കയ­റി കു­ഴ­പ്പ­മുണ്ടാ­ക്കുന്ന­ത ഇ­തു­മൂ­ലം ഒ­ഴി­വാ­ക്കാന്‍ ക­ഴി­യു­മെ­ന്നാ­ണ് നേ­തൃ­ത്വ­ത്തി­ന്റെ ക­ണ­ക്കു­കൂ­ട്ടല്‍.

2009 ന­വം­ബര്‍ 15ന് പു­തി­യ ബ­സ് സ്റ്റാന്‍­ഡ് പ­രി­സര­ത്ത് മുസ്ലിം ലീ­ഗ് നേ­താ­ക്കള്‍­ക്ക് ഏര്‍­പെ­ടുത്തിയ സ്വീ­ക­ര­ണ സ­മ്മേ­ള­ന­ത്തി­നി­ടെ കുഴ­പ്പം പൊ­ട്ടി­പ്പു­റ­പ്പെ­ടു­കയും ര­ണ്ട് യൂ­ത്ത് ലീ­ഗു­പ്ര­വര്‍­ത്ത­കര്‍ കൊല്ല­പ്പെ­ടു­കയും ചെയ്­ത സം­ഭ­വ­ത്തില്‍ നി­ന്ന് പാഠം ഉള്‍­കൊ­ണ്ടാ­ണ് സം­ഘാ­ട­കര്‍ യൂ­ത്ത്‌­ലീ­ഗ് സ­മ്മേ­ള­ന­ത്തി­ന് ബൈ­ക്ക് റാ­ലി വേ­ണ്ടെ­ന്ന് വെച്ച­തെ­ന്നാ­ണ് സൂചന.

കാ­ഞ്ഞ­ങ്ങാ­ട് മേ­ഖ­ല­യില്‍ നി­ന്നാ­ണ് കൂ­ടു­തല്‍ വൈ­റ്റ് ഗാര്‍­ഡു­കള്‍ പ­രേ­ഡില്‍ അ­ണി­നി­ര­ക്കു­ക. മാ­ലി­ക് ദീ­നാര്‍ ഗ്രൗ­ണ്ടില്‍ നി­ന്നാ­യി­രി­ക്കും നു­ള്ളി­പ്പാ­ടി­യിലെ പൊ­തു­സ­മ്മേ­ള­ന വേ­ദി­യി­ലേ­ക്ക് വൈ­റ്റ് ഗാര്‍­ഡ് പ­രേ­ഡ് നീ­ങ്ങു­ക. തി­ക­ഞ്ഞ അ­ച്ച­ട­ക്ക­ത്തോ­ടെ വെ­ള്ള വ­സ്ത്രം ധ­രി­ച്ച് അ­ടി­വെ­ച്ചു­നീ­ങ്ങു­ന്ന പ­രേ­ഡ് സ­മ്മേ­ള­ന­ത്തി­ന് പൊലി­മ വര്‍­ധി­പ്പി­ക്കും.

Keywords: Youth League Dist Meet: Control imposed on bikes, MYL, Rally, Youth League, Bike, Leader, Meeting, Conference, Kasaragod, Kerala, Malayalam News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia