തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയോടുള്ള അവഗനക്കെതിരെ പ്രക്ഷോഭം
Sep 2, 2015, 07:32 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 02/09/2015) ഗവ. താലൂക്ക് ആശുപത്രിയോടുള്ള അവഗണനക്കെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി. സൂപ്രണ്ട് കൂടിയായിരുന്ന ശിശുരോഗ വിദഗ്ദ്ധനെ സ്ഥലം മാറ്റുകയും ഗൈനക്കോളജി വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാതെയിരിക്കുന്നതുള്‍പ്പെടെയുള്ളയുള്ള കാര്യങ്ങളില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യമുന്നയിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിന് ഇറങ്ങിയത്.
ഇതോടൊപ്പം നബാര്‍ഡ് സഹായത്തോടെ ഒന്നര കോടിയില്‍പ്പരം രൂപ ചിലവില്‍ പണിയുന്ന പുതിയ കെട്ടിടം പണി നിലക്കുമോയെന്ന ആശങ്കയും ഉള്ളതായി യൂത്ത് ലീഗ് ആശങ്ക പ്രകടിപ്പിക്കുന്നു. മുസ്ലീം ലീഗ് സെക്രട്ടറി എ.ജി. നൂറുല്‍ അമീന്‍ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു. എ.ജി.സി. ഷംഷാദ് അധ്യക്ഷനായിരുന്നു. വി.പി. ഹസൈനാര്‍ ഹാജി, എം. ജാബിര്‍, എം.ടി.പി. അക്ബര്‍, സി. മാര്‍സിന്‍, എം.ടി.പി. ഷംസീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Trikaripur, Dharna, Youth League, Youth league Dharna in Trikaripur Taluk hospital.
Advertisement: