കാഞ്ഞങ്ങാട് കലാപം: യൂത്ത്‌ലീഗ് ധര്‍ണ്ണ ചൊവ്വാഴ്ച
May 28, 2012, 16:35 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കലാപത്തിനുപിന്നിലെ സി.പി.എം ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ധര്‍ണ്ണ സമരം ചൊവ്വാഴ്ച മൂന്നു മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ നടക്കും.
സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ കത്തിയ സംഭവത്തെ തുടര്‍ന്നാണ് കലാപം പൊട്ടിപുറപ്പെട്ടത്. ഇതിന്റെ പേരില്‍ സാമുദായിക ചേരിതിരിവുണ്ടായതിനെതുടര്‍ന്ന് നിരവധി ആരാധനാലയങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ അക്രമുണ്ടാവുകയും തീവെപ്പുമുണ്ടായി. ഒട്ടേറ യുവാക്കള്‍ ക്രൂരമായ മര്‍ദ്ധനത്തിനിരയായി. അനവധിപേര്‍ കള്ളക്കേസില്‍പ്പെട്ട് പീഡനം അനുഭവിക്കുന്നു.
എന്നാല്‍ മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച ആവിക്കരയിലെ യുവാക്കളാണ് ഓട്ടോകത്തിച്ചതിനുപിന്നിലെന്ന് വെളിപ്പെട്ട സാഹചര്യത്തില്‍ പ്രശ്‌നം ഗൗരവമായെടുക്കാന്‍ പൊലീസ് തയ്യാറാവണം. യഥാര്‍ത്ഥ അന്വേഷണത്തിലൂടെ ഗൂഡാലോചന നടത്തിയവരെയും യഥാര്‍ത്ഥ പ്രതികളെയും കണ്ടെത്തി ശിക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും ഈ കേസ് പ്രത്യേക വിംഗിനെ ഏല്‍പ്പിക്കണമെന്നും യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് അഭ്യര്‍ത്ഥിച്ചു.
ധര്‍ണ്ണ സമരം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം.സാദിഖലി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ്, യൂത്ത്‌ലീഗ്, ജില്ലാ മണ്ഡലം നേതാക്കള്‍ അഭിവാദ്യം ചെയ്യും.
ധര്‍ണ്ണ സമരം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം.സാദിഖലി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ്, യൂത്ത്‌ലീഗ്, ജില്ലാ മണ്ഡലം നേതാക്കള്‍ അഭിവാദ്യം ചെയ്യും.
Keywords: Muslim-youth-league, Dharna, Kanhangad-Clash, Kasaragod