ഉദുമ സെക്ഷനിലെ വൈദ്യുതി ഒളിച്ചുകളി അവസാനിപ്പിക്കണം: യൂത്ത് ലീഗ്
Sep 16, 2012, 21:22 IST
മേല്‍പറമ്പ്: ഉദുമ സെക്ഷനില്‍ നിരന്തരമായി ഉണ്ടാകുന്ന വൈദ്യുതി ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു.
രാത്രി കാലങ്ങളിലും മറ്റും ഉണ്ടാകുന്ന വൈദ്യുതി തടസ്സം കാരണം ഏറെ ബുദ്ധിമുട്ടാക്കിയിരിക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്. നാട്ടില്‍ മോഷണം പടരുകയും സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം വര്‍ദ്ധിക്കുകയും ചെയ്യുന്നു. വൈദ്യുതിയുടെ ഒളിച്ചുകളി അവസാനിപ്പിച്ചില്ലെകില് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നല്കി.
പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതവും പറഞ്ഞു. ടി. ഡി. കബീര്‍, അബൂബക്കര്‍ കണ്ടത്തില്‍, അഫ്സല് മേല്‍പറമ്പ്, അഷ്റഫ് മൂടംബയല്, ബഷീര്‍ കീഴൂര്‍, ഖാലിദ് ബി.എച്ച്, കെ.ടി നിയാസ്, ടി.ഡി ലത്തീഫ്, ഒ.എം. അബ്ദുല്ല ഗുരുക്കള്‍, അബ്ദുര്‍ റഹ്മാന് ദേളി, അബു മാഹിനാബാദ്, അബ്ദുല്ല കളനാട്, മുഹമ്മദ് കോളിയടുക്കം, ഹനീഫ് സുല്‍ത്താന്‍, നാസര്‍ കോളിയടുക്കം, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Udma, Electricity, Muslim Youth League, Chemnad, Melparamba, Kasaragod