'ചളിയംകോട് പാലം 10 ദിവസത്തിനകം തുറന്നില്ലെങ്കില്‍ യൂത്ത് ലീഗ് തുറക്കും'
Feb 19, 2016, 11:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 19/02/2016) ചളിയംകോട് മേല്‍പറമ്പ് കെ.എസ്.ടി.പി റോഡ് യാത്രക്കാര്‍ക്ക് ഉടന്‍ തുറന്നുകൊടുത്തില്ലെങ്കില്‍ യൂത്ത് ശക്തമായ സമര പരിപാടിക്ക് നേതൃത്വം നല്‍കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ഡി കബീര്‍ തെക്കില്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കം, സെക്രട്ടറി അബൂബക്കര്‍ കടാങ്കോട് എന്നിവര്‍ മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞ രണ്ടര വര്‍ഷമായി റോഡ് നിര്‍മാണത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് ദുരിതം പേറുകയാണ്. ചളിയംകോട് പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചിട്ടും തുറന്നുകൊടുക്കാത്തതിന്റെ കാരണമെന്തെന്ന് അധികൃതര്‍ വ്യക്തമാക്കണം. ഒച്ചിനെ നാണിപ്പിക്കുന്ന തരത്തില്‍ ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തി വേഗത്തിലാക്കാന്‍ യൂത്ത് ലീഗ് പലതവണയായി ഇടപെടലും സമരങ്ങളും നടത്തിയിട്ടുണ്ട്.
10 ദിവസത്തിനകം റോഡ് തുറന്നു നല്‍കിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികളോടെ യൂത്ത് ലീഗ് തുറന്നു നല്‍കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Keywords : Melparamba, Youth League, Kasaragod, Road, Protest, KSTP.