ഭാഷ സമരത്തിന്റെ ഓര്‍മ്മകള്‍ ജ്വലിച്ചു നാടെങ്ങും യൂത്ത്ലീഗ് ദിനാചരണം
Jul 30, 2012, 20:34 IST
![]() |
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മുസ്ലിം യൂത്ത് ലീഗ് ദിനം ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു. |
ജില്ലാ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജുലൈ 30 മുതല്‍ ഓഗസ്റ്റ് ഒമ്പതുവരെ നടക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് മണ്ഡലത്തിലെ മീനാപ്പീസ് കടപ്പുറത്ത് നടന്നു. നിര്‍ദ്ധന കുടുംബങ്ങളിലെ യുവതികള്‍ക്ക് തുന്നല്‍ പരിശീലനവും തൊഴില്‍ശാലകളും തുടങ്ങുന്നതിനുള്ള തയ്യല്‍ യൂണിറ്റിന്റെ ഉദ്ഘടാനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള നിര്‍വ്വഹിച്ചു. ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ കാസര്‍കോട്, ഉദുമ, മഞ്ചേശ്വരം, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ യൂണിറ്റ് ഉദ്ഘാടനം ഓഗസ്റ്റ് അഞ്ച്, ഏഴ്, എട്ട് തിയ്യതികളില്‍ നടക്കും.
യൂത്ത്ലീഗ് കാമ്പയിന്റെ സമാപനം തീരദേശ മേഖലയിലെ നിര്‍ദ്ധനരായ ആയിരം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കികൊണ്ട് ഓഗസ്റ്റ് ഒമ്പതിന് മഞ്ചേശ്വരം മാസ്കോ ഹാളില്‍ നടക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങില്‍ മജീദ് റഹ്മാന് കുഞ്ഞിപ്പ അനുസ്മരണവും ശിഹാബ് തങ്ങള്‍ സ്മൃതി പഥവും നടക്കും.
കാഞ്ഞങ്ങാട്ട് നടന്ന ഉദ്ഘാടന പരിപാടിയില്‍ യൂത്ത്ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന് കൊല്ലമ്പാടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.ടി.അഹമ്മദലി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ഹമീദ് ഹാജി, മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, കെ.ബി.എം.ഷെരീഫ്, എം.പി.ജാഫര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മമ്മു ചാല, എ.പി.ഉമ്മര്‍, കുഞ്ഞഹമ്മദ് പുഞ്ചാവി, ഹമീദ് ബെദിര, ഇബ്രാഹിം ബേര്‍ക്ക, എ.കെ.ആരിഫ്, ടി.ഡി.കബീര്‍, എം.എച്ച്.മുഹമ്മദ് കുഞ്ഞി, ഹക്കീം മീനാപ്പീസ്, എന്‍.ശംസുദ്ദീന്‍, ആബിദ് ആറങ്ങാടി, ഹാരിസ് ബാവ നഗര്‍, മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് എം.കെ.കുഞ്ഞബ്ദുല്ല ഹാജി, സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
മേല്‍പ്പറമ്പ്: മുസ്ലീം യൂത്ത് ലീഗ് ഒറവങ്കര ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള യൂത്ത്ലീഗ് ദിന കണ്വന്ഷന് മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞി കീഴൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഒ.എം.അബ്ദുല്ല ഗുരുക്കള്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.ഡി.കബീര്‍ മുഖ്യപ്രഭാഷണം നടത്തി. മുത്തലിബ് ഹാജി, അബ്ദുര്‍ റഹ്മാന് ഹാജി, എ.എം.അഹമ്മദ്, അന്‍വര്‍ കോളിയടുക്കം, നിസാര്‍ ഫാത്തിമ, ഖാലിദ് ബെണ്ടിച്ചാല്‍, ഹനീഫ് റഹ്മാന്, സമീര്‍ അഹമ്മദ്, മന്‍സൂര്‍ ബേര്‍ക്ക, നസീര്‍ അഹമ്മദ്, ഷബീര്‍ മഠത്തില്‍ പ്രസംഗിച്ചു.
മൊഗ്രാല്‍പുത്തൂര്‍: യൂത്ത്ലീഗ് ദിനത്തിന്റെ ഭാഗമായി കുന്നില്‍ ശാഖ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. മൂന്നു കുടുംബത്തിന് ഒരു വര്‍ഷത്തേക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കും. 30 കുടുംബങ്ങള്‍ക്ക് റംസാന് കിറ്റ് നല്കി. ഒരു കുടുംബത്തിന് തയ്യല്‍ മെഷിനും ശരീരം തളര്‍ന്ന് കിടപ്പിലായ യുവാവിനും ക്യാന്‍സര്‍ രോഗിക്കും സഹായം നല്കി.
അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി വിവിധ സഹായങ്ങള്‍ അവരുടെ വീടുകളിലേക്ക് എത്തിച്ചുനല്‍കുകയായിരുന്നു യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ചെയ്തത്.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എച്ച്.അബ്ബാസ് ഹാജി, സിദ്ധീഖ് ബേക്കല്‍, മാഹിന്‍ കുന്നില്‍, മൊയ്തീന് റഹ്മത്ത്, കെ.ബി.അഷറഫ്, മുജീബ് കമ്പാര്‍, എം.എ.നജീബ്, ആബിദ് നുനു, നാസര്‍ ഹുബ്ലി, അംസു മേനത്ത്, പി.എ.അബ്ബാസ്, പി.എം.ഗഫൂര്‍ ഹാജി നേതൃത്വം നല്കി.
![]() |
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മുസ്ലിം യൂത്ത് ലീഗ് ദിനത്തില്‍ മജീദ് റഹ്മാന് കുഞ്ഞപ്പ അനുസ്മരണ യോഗത്തില്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പ്രഭാഷണം നടത്തുന്നു. |
മൊഗ്രാല്‍ പുത്തൂര്‍: ടൗണ്‍ യൂത്ത്ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന യൂത്ത്ലീഗ് ദിനം എസ്.പി സലാഹുദ്ദീന് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.എ.ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്ലീഗിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. റഷീദ് ചായിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. പി.ബി.അബ്ദുര്‍ റഹ്മാന്, സലീം അക്കര, മുജീബ് കമ്പാര്‍, റഫീഖ് ഹാജി, കബീര്‍ കമ്പാര്‍, ബഷീര്‍ പവര്‍, അഫ്സര്‍ കൊക്കടം, അര്‍ഷാദ് കുഞ്ചാര്‍, ഇര്‍ഷാദ്, സംശു മുണ്ടേക്ക, ആര്.എം.സമീര്‍, സിദ്ധീഖ് ബങ്കര, ഇ.പി.ഷെയ്മി, ഡി.എം.നൗഫല്‍, എസ്.പി.സുഹൈല്‍, കബീര്‍ അറഫാത്ത്, ബി.എസ്.കരിം പ്രസംഗിച്ചു.
Keywords: Kasaragod, IUML, Cherkalam Abdulla, Mohammed Kunhi Master, C.T Ahammed Ali.