city-gold-ad-for-blogger

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കാസര്‍കോട്ട് യൂത്ത് ലീഗിന്റെ പ്രതിഷേധ തെരുവ്

കാസര്‍കോട്: (www.kasargodvartha.com 21.11.2018) ബന്ധുനിയമനത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രതിഷേധതെരുവ് സംഘടിപ്പിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കാസര്‍കോട്ട് യൂത്ത് ലീഗിന്റെ പ്രതിഷേധ തെരുവ്

അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, അബ്ബാസ് ബീഗം, അഡ്വ. വി.എം മുനീര്‍, ഹാരിസ് പട്‌ള, ഹമീദ് ബെദിര, സഹീര്‍ ആസിഫ്, റഹ്മാന്‍ തൊട്ടാന്‍, നൗഫല്‍ തയ്യല്‍, ജലീല്‍ തുരുത്തി, ഫിറോസ് അടുക്കത്ത് ബയല്‍, റഹീം തുരുത്തി, റഷീദ് ഗസാലി, നജീബ് ചേരങ്കൈ, മുജീബ് തളങ്കര, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Youth league conduct protest with demands Minister Jaleel's Resign, Kasaragod, News, MYL, Muslim Youth League, Protest, Dharna.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia