ആര്‍.എസ്.എസ്-സംഘ് പരിവാര്‍ ആക്രമണം പൈശാചികം: യൂത്ത്‌ലീഗ്
Sep 1, 2013, 19:45 IST
കാസര്‍കോട്: രാഷ്ട്രീയ-വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ കൂട്ടുനില്‍ക്കാത്ത ക്ഷേത്ര-ധര്‍മ സ്ഥാപനങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്ന ആര്‍.എസ്.എസ്-സംഘ് പരിവാര്‍ സംഘടനകളുടെ നടപടി അത്യന്തം ആപല്‍ക്കരവും പൈശാചികവുമാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം. അഷ്‌റഫ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
നാട്ടില്‍ സാഹോദര്യവും സമാധാനവും ഐക്യവും വളര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിലും ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും ചര്‍ചുകള്‍ക്കുമുള്ള സ്ഥാനം വളരെ വലുതാണ്. ആരാധനാലയങ്ങളെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗൗരവതരമായ സംഭവങ്ങള്‍ നാട്ടില്‍ കൂടിവരുന്നതിനെ ശക്തമായ രീതിയില്‍ ചെറുത്തു തോല്‍പിക്കാനും അത്തരക്കാരെ ഒറ്റപ്പെടുത്താനും മതവിശ്വാസികള്‍ മുന്നോട്ടുവരണം.
പൊതുപരിപാടിയില്‍ മതേതരത്വവും മാനവ ഐക്യവും മതങ്ങളുടെ ശ്രേഷ്ഠതയും എടുത്തുദ്ധരിച്ച് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പെരിങ്കടി കുദുപ്പുളുവില്‍ രാമചന്ദ്രന്റെ അധീനതയിലുള്ള ഭദ്രകാളി പഞ്ചമൂര്‍ത്തി ചാമുണ്ഡി ഭജന മന്ദിരത്തിനുനേരെ സംഘടിച്ചെത്തി നടത്തിയ അക്രമണവും വാഹനങ്ങള്‍ തകര്‍ത്തതും അശ്വന്ത്, വിജയ് എന്നിവരെ മര്‍ദിച്ചതും പ്രതിഷേധാര്‍ഹമാണ്. അഭിപ്രായ - പൗരസ്വാതന്ത്ര്യം ഹനിക്കുന്ന ഇത്തരം സംഭവങ്ങള്‍ കര്‍ണാടകയില്‍ വ്യാപകമായി സംഘ് പരിവാര്‍ നടത്തിവരുന്നുണ്ട്. കേരളത്തിലും ഇത്തരം സംഭവങ്ങള്‍ നടത്താനുള്ളതിന്റെ തുടക്കമാണ് ഉപ്പളയിലെ അക്രമങ്ങള്‍. കുറ്റവാളികളെ കണ്ടെത്താന്‍ ശക്തമായ അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
നാട്ടില്‍ സാഹോദര്യവും സമാധാനവും ഐക്യവും വളര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിലും ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും ചര്‍ചുകള്‍ക്കുമുള്ള സ്ഥാനം വളരെ വലുതാണ്. ആരാധനാലയങ്ങളെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗൗരവതരമായ സംഭവങ്ങള്‍ നാട്ടില്‍ കൂടിവരുന്നതിനെ ശക്തമായ രീതിയില്‍ ചെറുത്തു തോല്‍പിക്കാനും അത്തരക്കാരെ ഒറ്റപ്പെടുത്താനും മതവിശ്വാസികള്‍ മുന്നോട്ടുവരണം.

Keywords: RSS, Political party, Youth League, Temple, Attack, kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.