city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയില്‍ മുസ്ലിം യൂത്ത് ലീഗിന്റെ ഹെല്‍പ് ഡെസ്‌ക് മാത്രം പോലീസ് ഒഴിപ്പിച്ചു; ഡി വൈ എസ് പിക്ക് പരാതി നല്‍കി

കാസര്‍കോട്: (www.kasargodvartha.com 28.03.2020) ജനറല്‍ ആശുപത്രിയില്‍ മുസ്ലിം യൂത്ത് ലീഗിന്റെ ഹെല്‍പ് ഡെസ്‌ക് മാത്രം പോലീസ് ഒഴിപ്പിച്ചതായി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടിനീര്‍ ഡി വൈ എസ് പിക്ക് പരാതി നല്‍കി. തങ്ങളുടെ ഹെല്‍പ് ഡെസ്‌ക് ഒഴിപ്പിച്ച പോലീസ് മറ്റു സംഘടനകള്‍ക്ക് സന്നദ്ധ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയതായും തങ്ങളെ ഒഴിവാക്കയതിന്റെ കാരണം വ്യക്തമാകുന്നില്ലെന്നും അഷ്‌റഫ് എടനീര്‍ പരാതിപ്പെട്ടു.

ജനറല്‍ ആശുപത്രിയില്‍ മുസ്ലിം യൂത്ത് ലീഗിന്റെ ഹെല്‍പ് ഡെസ്‌ക് മാത്രം പോലീസ് ഒഴിപ്പിച്ചു; ഡി വൈ എസ് പിക്ക് പരാതി നല്‍കി

പരാതിയില്‍ പറയുന്നതിങ്ങനെ:
കോവിഡ്- 19 ജില്ലയില്‍ സ്ഥിരീകരിച്ച ദിവസം മുതല്‍ കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് ആശുപത്രി സൂപ്രണ്ടിന്റെ അനുമതിയോടെ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിച്ച് മുസ്ലിം യൂത്ത് ലീഗിന്റെ കീഴിലുള്ള സന്നദ്ധ വിഭാഗമായ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ അവിടെ പരിശോധനക്ക് വരുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് ജീവനക്കാരോടൊപ്പം ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തുവരികയായിരുന്നു. ആരോഗ്യ വകുപ്പിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചായിരുന്നു ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാര്യം ബന്ധപ്പെട്ട ചുമതലകളിലുള്ളവരോട് അന്വേഷിച്ചാല്‍ മനസ്സിലാകും. മാര്‍ച്ച് 26ന് വൈകുന്നേരം കാസര്‍കോട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആശുപത്രി പരിസരത്ത് വന്ന് നാളെ മുതല്‍ ഇവിടെ സഹായത്തിന് പുറത്ത് നിന്നുള്ള ആരും വരേണ്ടതില്ലെന്നും നിങ്ങള്‍ ഇത് വരെ ചെയ്തുവരുന്ന ജോലികള്‍ പോലീസ് ചെയ്യുമെന്നും അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഞങ്ങളാരും തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയില്ല. എന്നാല്‍ പിറ്റേ ദിവസം അവിടെ വേറെ ചില സംഘടനകളുടെ പ്രവര്‍ത്തകര്‍ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ഉള്ളതായി മനസ്സിലാക്കുന്നു. ഞങ്ങളെ അവിടെ നിന്ന് മാറ്റി നിര്‍ത്താന്‍ എന്താണ് കാരണമെന്ന് മനസിലാകുന്നില്ല. ഇക്കാര്യം അറിയാന്‍ സി ഐയെ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. അതോടൊപ്പം ആശുപത്രി പരിസരത്ത് ഞങ്ങള്‍ സ്ഥാപിച്ച പന്തലില്‍ നിന്ന് യൂത്ത് ലീഗ് എന്നെഴുതിയ ബാനര്‍ പോലീസ് അഴിച്ച് മാറ്റിച്ചിരുന്നു.
തൊട്ടടുത്ത് ഡി വൈ എഫ് ഐ സ്ഥാപിച്ച ബാനര്‍ ഇപ്പോഴും അവിടെതന്നെ ഉണ്ട്. കാസര്‍കോട് പോലെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രദേശത്ത് നിയമപാലകരുമായി എന്നും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എം എല്‍ എയുള്ള ജില്ലാ പഞ്ചായത്തിനും മുനിസിപ്പല്‍ ഭരണ സമിതിക്കും നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടിയുടെ യുവജന സംഘടനയെ മാറ്റി നിര്‍ത്തി മറ്റുള്ളവര്‍ക്ക് അവസരം നല്‍കാന്‍ പോലീസിനെ പ്രേരിപ്പിച്ച ഘടകം എന്തെന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരക്കണം.


Keywords: Kasaragod, Kerala, News, MYL, Complaint, DYSP, General-hospital, Police, Youth league complained to DYSP

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia