ഏകപക്ഷീയ അക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും: മുസ്ലിം യൂത്ത് ലീഗ്
Sep 18, 2012, 17:41 IST

ഓര്‍മവേണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ടി.ഡി. കബീര്‍ തെക്കില്‍, ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഉദുമ മേഖലയില്‍ നിരന്തരമായ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി എക്കാലവും ക്ഷമിച്ചിരിക്കാന് കഴിയാത്ത തരത്തിലാണ് സാഹചര്യം. ഏറ്റവും ഒടുവിലായി സമദ് എന്ന യൂത്ത്ലീഗ് പ്രവര്‍ത്തകനെയും അന്നുതന്നെ സൗദ എന്ന സ്ത്രീയെയും മര്‍ദ്ദിച്ച് അവശരാക്കിയ നടപടി താന്തോന്നിത്തവും പൈശാചിക ക്രൂരകൃത്യവുമാണ്. സി.പി.എമ്മുകാര്‍ ഏക പക്ഷീയമായി നടത്തിവരുന്ന അതിക്രമങ്ങളിലെ പ്രതികള്‍ പോലീസിന്റെ മൂക്കിനു താഴെ വിലസി നടക്കുമ്പോഴും പോലീസ് കാണിക്കുന്ന അനങ്ങാപാറ നയവും ക്രിമിനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനാവാത്തതുമാണ് അക്രമങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമാകുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
നാദാപുരം മോഡല്‍ കലാപം സൃഷ്ടിച്ച് കൊള്ളയും, കൊള്ളിവെപ്പും നടത്താനാണ് സി.പി.എം. നേതൃത്വത്തിന്റെ മൗനാനുഭാവത്തോടെ ശ്രമം നടത്തിവരുന്നതെന്നും സി.പി.എം. നടത്തിവരുന്ന ഏകപക്ഷീയ അക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്കാന് യൂത്ത് ലീഗ് നിര്‍ബന്ധിതമാകുമെന്നും നേതാക്കള്‍ പറഞ്ഞു.
Keywords: Muslim Youth League, Muslim-league, Assault, CPM, Udma, Kasaragod, Police