city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാനഗര്‍ പോലീസിന്റെ രാഷ്ട്രീയക്കളി അവസാനിപ്പിക്കുക: യൂത്ത് ലീഗ്

കാസര്‍കോട്: (www.kasargodvartha.com 27/03/2016) പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ ഒരു വിഭാഗം പോലീസുകാര്‍ രാഷ്ട്രീയ അജണ്ട നിറവേറ്റുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു. മണല്‍, കഞ്ചാവ് മാഫിയക്കാരും ക്വട്ടേഷന്‍ സംഘങ്ങളും നിര്‍ഭയരായി വിഹരിക്കുമ്പോഴും നിഷ്‌ക്രിയരായി നിന്ന് അത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന പോലീസിലെ ഒരു വിഭാഗം ഇപ്പോള്‍ സി പി എമ്മിന്റെ കൂലിപ്പട്ടാളമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് യോഗം ആരോപിച്ചു.

ചെര്‍ക്കളയില്‍ ഉണ്ടായ നിസാര തര്‍ക്കത്തെ പരിഹരിച്ച് പോകാന്‍ അവസരമുണ്ടായിരുന്ന പോലീസ് അനാവശ്യ ഇടപെടല്‍ നടത്തി അതിനെ പര്‍വതീകരിച്ചു വഷളാക്കുകയായിരുന്നു. കണ്ണില്‍ കണ്ടവരെ തല്ലിച്ചതച്ചും വാഹനങ്ങള്‍ അടിച്ചു തകര്‍ത്തും ആരാധനാലയത്തിനു നേരെ ഗ്രനേഡ് എറിഞ്ഞും അഴിഞ്ഞാടിയ പോലീസുകാര്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും യോഗം കുറ്റപ്പെടുത്തി.

പോലീസ് വെല്‍ഫെയര്‍ സഹകരണ സംഘം തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സി പി എം അനുകൂല സംഘടനയ്ക്ക് വേണ്ടി ഡി വൈ എസ് പി അടക്കമുള്ള മേലുദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ ശിക്ഷാ നടപടിക്ക് വിധേയരായ പോലീസുകാരുള്‍പ്പെടെ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലുള്ള ഒരു വിഭാഗം പോലീസുകാരാണ് മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നത്. നോക്കിയാലും തുമ്മിയാലും ഒരു വിഭാഗത്തിനു നേരെ 308 വകുപ്പ് ചേര്‍ത്ത് കള്ളക്കേസില്‍ കുടുക്കി പീഠിപ്പിക്കുന്ന പോലീസ് സി പി എം അനുഭാവികള്‍ക്കും സംഘ പരിവാര്‍ അനുചരന്മാര്‍ക്കും നിസാര വകുപ്പുകളാണ് ചുമത്തുന്നത്.

പ്രസിഡണ്ട് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ബഷീര്‍ ഫ്രണ്ട്‌സ്, ഇഖ്ബാല്‍ ചൂരി, ബഷീര്‍ പൈക്ക, അബ്ദുര്‍ റഹ് മാന്‍ തൊട്ടാന്‍, റഷീദ് തുരുത്തി, മാലിക് ചെങ്കള, സി ബി ലത്വീഫ്, മൊയ്തീന്‍ കുഞ്ഞി ആദൂര്‍, അസീസ് പെര്‍ഡാല എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി എം എ സിദ്ദീഖ് സ്വാഗതവും ശംസുദ്ദീന്‍ കിന്നിംഗാര്‍ നന്ദിയും പറഞ്ഞു.

വിദ്യാനഗര്‍ പോലീസിന്റെ രാഷ്ട്രീയക്കളി അവസാനിപ്പിക്കുക: യൂത്ത് ലീഗ്

Keywords : Kasaragod, Youth League, Police, Cherkala, Clash.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia