സമനില തെറ്റിയ ചെന്നിത്തലയുടെ വിവാദ പ്രസ്താവനകള്‍ നിര്‍ത്തണം: യൂത്ത് ലീഗ്
Jul 1, 2013, 19:47 IST
കാസര്‍കോട്: അധികാരം കിട്ടാത്തതില്‍ സമനില തെറ്റിയ രമേശ് ചെന്നിത്തലയുടെ വിവാദ പ്രസ്താവനകള്‍ നിര്‍ത്തണമെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫ് സംവിധാനം കെട്ടുപ്പെടുത്തിയതിന്റെ പേറ്റുനോവ് അറിയാത്ത നേതാവാണ് ചെന്നിത്തല.
തലതിരഞ്ഞ രാഷ്ട്രീയം കളിച്ച നാളില്‍ കേരളീയ സമൂഹം ചവറ്റുകൊട്ടയിലിടുകയും ഗതിയില്ലാത്ത അജ്ഞാതപ്രേതമായി അലഞ്ഞുതിരിയുന്നതിനിടെ ഇരിക്കക്കല്ലിനായി പാണക്കാട് തറവാട്ടുമുറ്റത്ത് ശയന പ്രദക്ഷിണം വെച്ചതും പാണക്കാട് കുടുംബത്തിന്റെ ഇടപെടലിലൂടെ മാമോദിസ സ്വീകരിച്ച് നാലണ മെമ്പറായതും കെ. മുരളീധരന്‍ മറന്നാലും കേരളീയ സമൂഹം മറന്നിട്ടുണ്ടാവില്ല.
മന്ത്രിപ്പണിയും ലീഗ് വിമര്‍ശനവും ഉപജീവനമാര്‍ഗ്ഗമാക്കി ഫാസിസ്റ്റുകളുടെ കയ്യടി നേടാന്‍ ആര്യടാന്‍ കെട്ടിയാടുന്ന വിഡ്ഡിവേഷം ജാനാധിപത്യകേരളം മുന്‍കാലങ്ങളില്‍ തള്ളിക്കളഞ്ഞതാണ്. ലീഗ് പിന്തുണക്കുന്ന മന്ത്രിസഭയില്‍നിന്നും രാജിവെച്ചാണ് ലീഗിനെതിരെ ഗീര്‍വാനപ്രസംഗം നടത്തേണ്ടത്. ആദര്‍ശത്തെയും വിശ്വാസത്തെയും മാത്രമല്ല ചുമതലപ്പെടുത്തിയ രണ്ടുവകുപ്പുകളെകൂടി കുളമാക്കിയ മഹാമന്ത്രിയാണ് ആര്യാടന്‍, യോഗം അഭിപ്രായപ്പെട്ടു.
മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷതവഹിച്ചു. എ കെ എം അഷറഫ്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, നാസര്‍ ചായിന്റടി, എ കെ ആരിഫ്, ഹമീദ് ന്തിയോട്, ഹമീദ് െദിര, ഇബ്രാഹിം ബേര്‍ക്ക, ടി ഡി കബീര്‍, എം എച്ച് മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍ കൊളവയല്‍, അബ്ബാസ് കൊടിയമ്മ, എം എസ് അബ്ദുല്‍ ഷുക്കൂര്‍ സംസാരിച്ചു.
Keywords: Kerala, Kasaragod, Ramesh Chennithala, Congress, Youth League, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.