city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാഷ്ട്രീയവിധേയത്വത്തിനും, മാഫിയ കൂട്ടുകെട്ടിനും പോലീസ് കനത്തവിലനല്‍കേണ്ടിവരും-യൂത്ത് ലീഗ്

കാസര്‍കോട്:(www.kasargodvartha.com 10/03/2018) ജനങ്ങളുടെ ജീവനും സ്വത്തിനും, സംരക്ഷണംനല്‍കി നീതിനടപ്പിലാക്കി നാട്ടില്‍ ക്രമസാമാധാനം നിലനിര്‍ത്താന്‍ ഉത്തരവാദിത്തമുള്ള ജില്ലാ പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നോക്കി പ്രതികളെ തീരുമാനിക്കുന്നത് അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം അവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ച കുമ്പള ബംബ്രാണയില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസ് സംഘര്‍ഷം നടക്കുന്ന സ്ഥലത്ത് പോകാതെ ബംബ്രാണ ജംഗഷനില്‍ വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, പ്രായം ചെന്നവരെയും,രോഗികളെയുംമടക്കം തല്ലിയോടിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാക്കുകയും, പോലീസുമായി സംഘര്‍ഷമെന്ന കാരണമുണ്ടാക്കി നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജയിലില്‍ അടക്കുകയും ചെയ്തു. നാട്ടില്‍ കുഴപ്പം ഉണ്ടാക്കിയ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരെ സംരക്ഷിക്കുന്നനിലപാടാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.


രാഷ്ട്രീയവിധേയത്വത്തിനും, മാഫിയ കൂട്ടുകെട്ടിനും പോലീസ് കനത്തവിലനല്‍കേണ്ടിവരും-യൂത്ത് ലീഗ്

ബംബ്രാണയിലെ സി.പി.എം ഓഫീസ് തീവെച്ച് നശിപ്പിച്ചതിന് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അടക്കം നാല് പേരെ പിടികൂടുകയും ഇവര്‍ തന്നെയാണ് തീവെച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും അത് ജനപ്രതിനിധികളോടും, നേതാക്കളോടും പറയുകയും ചെയ്തതിന് ശേഷം മുന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ വെക്കുകയും സി.പി.എം പ്രവര്‍ത്തകരായ പ്രതികളെ നേതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്യുകയായിരുന്നു.

ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരംവിദ്യാര്‍ത്ഥിയും മാങ്ങാട് സ്വദേശിയുമായ ജസീമിന്റെ ദുരൂഹ മരണത്തിന് കാരണക്കാരനെന്ന് പോലീസ് തന്നെ പറഞ്ഞ ഒരു സി.പി.എം നേതാവിന്റെ ബന്ധുവിനെതിരെ കേസെടുക്കാതെ ലോക്കല്‍സെക്രട്ടറിയോടൊപ്പം പറഞ്ഞയച്ചതും ജില്ലയിലെ പോലീസ് തന്നെയാണ്. കാസര്‍കോടിന്റെ വിവിധ മേഘലകളില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിതോരണങ്ങള്‍ കെട്ടുമ്പോള്‍ എടുത്തു മാറ്റുന്ന പോലീസ് അതേ സ്ഥലങ്ങളില്‍ സി.പി.എം, ബിജെപി പതാകകള്‍ക്ക് കാവല്‍ നില്‍ക്കുന്ന നെറികെട്ട പ്രവര്‍ത്തനമാണ് നടത്തുന്നത്.

പോലീസിന്റെ ഇത്തരം നടപടികളാണ് നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനം തകര്‍ക്കുന്നതിന് കാരണമാകുന്നതെന്നും യോഗം വിലയിരുത്തി. ഇത്തരം രാഷ്ട്രീയ,മാഫിയ വിധേയത്വത്തിന് പോലീസ് കനത്ത വില നല്‍കേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. ലഹരിക്കെതിരെ ശക്തമായ ക്യാമ്പയിന് യോഗം രൂപം നല്‍കി. കഞ്ചാവ് അടക്കമുള്ള ലഹരി മാഫിയയെ സംരക്ഷിക്കുന്ന നടപടികളില്‍ നിന്ന് ചില ഭരണകക്ഷി നേതാക്കളും പോലീസും പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യൂസുഫ് ഉളുവാര്‍, നാസര്‍ചായിന്റടി, ഹാരിസ് പട്ട്‌ള, എം.എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, സൈഫുള്ളതങ്ങള്‍, സഹീര്‍ ആസിഫ്, ഷംസുദ്ധീന്‍ കൊളവയല്‍, ഗോള്‍ഡന്‍ റഹ്മാന്‍,സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര ,ബദ്‌റുദ്ധീന്‍ കെ.കെ, സഹീദ് വലിയപറമ്പ്, സെഡ്.എ കയ്യാര്‍, മുഹമ്മദ് അസീം, ഹക്കീം അജ്മല്‍, നൗഫല്‍ തായല്‍, എന്‍.എ താഹിര്‍, ഹാരിസ് തായല്‍, എം.ബി ഷാനവാസ്, ടി.കെ ഹസീബ്, അബ്ബാസ് കൊളച്ചപ്പ്, യു.വി ഇല്യാസ്, മുഷ്താഖ് പടന്ന, മജീദ് പച്ചമ്പള, സി.ഐ.എ ഹമീദ്, ആശിഫ് മാളിക, ബഷീര്‍ മൊഗര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Youth League, CPM, BJP, Police, Inauguration, Youth League against police

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia