പോലീസിന്റെ വിവേചന സമീപനം: സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു: യൂത്ത് ലീഗ്
Dec 9, 2017, 13:43 IST
കാസര്‍കോട്: (www.kasargodvartha.com 09.12.2017) സാമുദായിക ആഘോഷങ്ങളോട് ജില്ലയുടെ ചില മേഖലകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന വിവേചനപരമായ സമീപനങ്ങള്‍ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വളമിട്ട് കൊടുക്കുന്നതാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന് ദുരിതമുണ്ടാക്കുന്ന ഒരാഘോഷത്തെയും ന്യായികരിക്കുന്നില്ല. എന്നാല്‍ ഒരു വിഭാഗം റോഡ് തടസ്സപ്പെടുത്തി നടത്തുന്ന ഘോഷയാത്രകള്‍ക്ക് കാവല്‍ നില്‍ക്കുകയും, മറുവിഭാഗം നടത്തുന്ന ആഘോഷങ്ങളുടെ കൊടിതോരണങ്ങള്‍ പോലും പോലീസ് തന്നെ നീക്കം ചെയ്ത് കൊണ്ട് പോവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കും, ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയുമാണ്.
ബഹുസ്വര സമൂഹത്തില്‍ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഇത്തരം ഇരട്ടസമീപനങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. നബിദിനദിവസം ഉപ്പളയിലുണ്ടായ തര്‍ക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കുകയായിരുന്ന യൂത്ത് ലീഗ് നേതാവും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബി.എം.മുസ്തഫയെ മര്‍ദ്ധിച്ച കുമ്പള സി.ഐയുടെ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു .
ഒഴിവുള്ള ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ടി.വി. റിയാസിനെ തെരഞ്ഞെടുത്തു. യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, നിസാം പട്ടേല്‍, സൈഫുള്ള തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, എം.സി ശിഹാബ് മാസ്റ്റര്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര, സഹീദ് വലിയപറമ്പ് ,സെഡ്.എ കയ്യാര്‍, മുഹമ്മദ് അസീം, നാസര്‍ ഇടിയ, ഇര്‍ഷാദ് മള്ളങ്കൈ, ഹഖിം അജ്മല്‍, നൗഫല്‍ തായല്‍, ബി.ടി.അബ്ദുല്ല കുഞ്ഞി, ഹാരിസ് തായല്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, എം.ബി.ഷാനവാസ്, യു.വി. ഇല്ല്യാസ്, യു.കെ.മുഷ്താഖ്, ടി.വി. റിയാസ്, നിസാര്‍ ഫാതിമ, ഷറഫുദ്ധീന്‍ കുണിയ, ആബിദ് ആറങ്ങാടി, സി.ഐ.ഹമീദ്, ഹാഷിം മാളിക തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Muslim-league, Police, Youth league against police partiality.
< !- START disable copy paste -->