മുരളി മോക്ഷത്തിനായി പാണക്കാട്ടെത്തിയത് മറന്നുപോകരുത്: യൂത്ത് ലീഗ്
Apr 22, 2012, 15:28 IST
മേല്‍പറമ്പ്: ഉശിരും ആര്‍ജ്ജവവും കാണിക്കേണ്ട ജനകീയ വിഷയങ്ങളില്‍ ഒട്ടകപക്ഷിനയം അനുവര്‍ത്തിച്ച് സ്വന്തം അണികളെ ശണ്ഡന്‍മാരാക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്ന വിഷ്ണുനാഥ് മുസ്ലീം ലീഗിനെതിരെ കുതിരകയറുന്നത് നിര്‍ത്തുന്നതാണ് നല്ലെതെന്ന് ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് അന്‍വര്‍ കോളിയടുക്കവും ജനറല്‍ സെക്രട്ടറി റൗഫ് ബായിക്കരയും പത്രകുറിപ്പില്‍ അറിയിച്ചു.
സ്വന്തം പാര്‍ട്ടിക്കുള്ളിലെ ജീര്‍ണ്ണത മറച്ചുവെക്കാനും സമൂഹ ശ്രദ്ധ തിരിച്ചുവിടാനും അതിരുവിട്ട പ്രസ്താവനകളിലൂടെ പത്രകോളങ്ങളില്‍ നിറഞ്ഞു നിന്ന് നേതൃത്വമുറപ്പിക്കാനുള്ള ശ്രമം പൊതുസമൂഹം തിരിച്ചറിയും. നിരീശ്വരവാദിയും അവസരവാദത്തിന്റെ വാക്താവുമായ ആര്യാടന്‍ തെരഞ്ഞെടുപ്പടുത്താല്‍ മാത്രമാണ് പത്തിതാഴ്ത്തി ലീഗിന്റെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത്. മാന്യതയുടെ വിപരീതവാക്കാണ് ആര്യാടന്‍. ആര്യാടന്റെ മലീനസമായ വാക്കിന്റെ ദുര്‍ഗന്ധത്തില്‍ കോണ്‍ഗ്രസ് തന്നെ പലപ്പോഴും നാറിയ കഥ എല്ലാവര്‍ക്കും അറിയുന്നതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
അധികാരത്തിനു വേണ്ടി അച്ഛനെ തള്ളി പറഞ്ഞ താന്തോന്നിയാണ് മുരളീധരന്‍. കെ. കരുണാകരനെന്ന മഹാനേതാവിനെ കുറിച്ച് മുരളി പറഞ്ഞ വാക്കുകള്‍ മുരളി വിഴുങ്ങിയാലും കേരളീയം മറക്കില്ല. മന്ത്രിയായി അഹങ്കരിച്ചതിന് ജനങ്ങള്‍ നല്‍കിയ ശിക്ഷയാണ് മുരളിയുടെ തോല്‍വി. കേരള രാഷ്ട്രീയത്തില്‍ ഗതികിട്ടാപ്രേതമായി അലഞ്ഞുനടന്ന മുരളി മോക്ഷത്തിനായി പാണക്കാട്ടെത്തിയത് മറന്നുപോയത് ശരിയായില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Keywords: Muslim-youth-league, K.Muraleedharan,P.C.Vishnunath, Aryadan Mohammed, Congress, Chemnad, Kasaragod