കാസര്‍കോട് മെഡിക്കല്‍ കോളജിന് ചെലവഴിച്ച പണം കരുണാകരന്റെ തറവാട് സ്വത്തല്ല: യൂത്ത് ലീഗ്, ആശുപത്രി മാറ്റാന്‍ എം പി ശ്രമം തുടര്‍ന്നാല്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് മുന്നറിയിപ്പ്
Nov 8, 2018, 22:58 IST
ബദിയടുക്ക: (www.kasargodvartha.com 08.11.2018) നൂറ് കോടിയിലധികം ചെലവഴിച്ച് ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ പ്രവര്‍ത്തി പുരോഗമിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജ് മാറ്റണമെന്ന് പറയാന്‍ അതിന് വേണ്ടി നാളിതു വരേ ചെലവഴിച്ച സര്‍ക്കാര്‍ പണം കരുണാകരന്‍ എം പിയുടെ കുടുംബ സ്വത്തല്ലെന്ന് യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ഇഖ്ബാല്‍, ജനറല്‍ സെക്രട്ടറി ഹൈദര്‍ കുടുപ്പംകുഴി പ്രസ്താപിച്ചു.
ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജ് വേണ്ട എന്ന് പറയുന്നത് എയിംസ് എന്ന പേരില്‍ പാര്‍ട്ടി ഗ്രാമത്തില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ വേണ്ടിയാണ്. ബദിയടുക്കയില്‍ നിന്നും താലൂക്ക് ആശുപത്രിയും ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന 24 മണിക്കൂര്‍ കാഷ്വാലിറ്റിയേയും കുഞ്ഞിരാമന്‍ എം എല്‍ എ ഭരണത്തിന്റെ ഹുങ്കില്‍ ബേഡടുക്കയിലേക്ക് കൊണ്ട് പോയതും ഇതേ അടവ് നയം പറഞ്ഞിട്ടാണ്. കാസര്‍കോട് മെഡിക്കല്‍ കോളേജിനെ മറ്റു മണ്ഡലത്തിലേക്ക് കൊണ്ട് പോകാന്‍ കരുണാകരന്‍ എം പി ശ്രമിച്ചാല്‍ എം പി യുടെ
വസതിക്കു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും എന്‍ഡോസള്‍ഫാന്‍ രോഗികളെ അദ്ദേഹത്തിന്റെ വസതിയില്‍ കൊണ്ട് പോകുമെന്നും സംയുക്ത പ്രസ്താവനയില്‍ യൂത്ത് ലീഗ് മുന്നറിയിപ്പ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Youth league against MP on Medical college statement issue, Badiyadukka, Muslim Youth League, Kasaragod, News, Medical College.