പൊതുസ്ഥലം കയ്യേറി ആരാധന കേന്ദ്രം സ്ഥാപിക്കുന്നതിലെ ഗൂഢാലോചന പരിശോധിക്കണം: യൂത്ത്‌ലീഗ്
Mar 9, 2015, 17:30 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2015) കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപം പൊതുസ്ഥലം കയ്യേറി ആരാധനകേന്ദ്രം നിര്‍മിക്കാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും താലൂക്ക് ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിനുപിന്നിലുള്ളതായി സംശയിക്കുന്നതായും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും യൂത്ത്‌ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് ഖാലിദ് പച്ചക്കാട്, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ആവശ്യപ്പെട്ടു.
ബോധപൂര്‍വമായ ശ്രമമാണ് ഇതിനുപിന്നില്‍ നടക്കുന്നത്. മതങ്ങള്‍ക്കിടിയില്‍ ചേരിതിരിവുണ്ടാക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. വെള്ളം കലക്കി മീന്‍ പിടിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ തിരിച്ചറിയണമെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords : Kasaragod, Kerala, Youth League, Khalid Pachakkad, Zaheer Asif.