city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചന്ദ്രിക പത്രത്തിനെതിരെ ചെര്‍ക്കളയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനം

ചെര്‍ക്കള: (www.kasargodvartha.com 18.06.2014) സൗദി കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി നേതാവ് ഖാദര്‍ ചെങ്കളയുടെ വീട് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനം റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ലീഗ് മുഖപത്രമായ ചന്ദ്രികയ്‌ക്കെതിരെ ഒരുവിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചെര്‍ക്കള ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ചൊവ്വാഴ്ച രാത്രിയാണ് 200 ഓളം വരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി പത്രത്തിനെതിരെ രംഗത്തുവന്നത്.

കാസര്‍കോട് ബാറിലെ അഭിഭാഷകനായ അഡ്വ. നാസറിന്റെ നേതൃത്വത്തിലുള്ള സംഘം ഖാദര്‍ ചെങ്കളയുടെ വീട് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ഖാദര്‍ ചെങ്കളയും, മുസ്ലിം ലീഗ് ചെര്‍ക്കള വാര്‍ഡ് കമ്മിറ്റി ഭാരവാഹികളും കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അഡ്വ. നാസറിനെ ആക്രമിച്ച സംഭവത്തില്‍ ഖാദര്‍ ചെങ്കളുടെ രണ്ട് ബന്ധുക്കള്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് എടുത്ത കേസില്‍ 308 വകുപ്പ് മാറ്റിയതിനെതിരെ അഭിഭാഷകരുടെ സംഘടന എസ്.പി ഓഫീസ് മാര്‍ച്ച് നടത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടാനായിരുന്നു ഖാദര്‍ ചെങ്കളയും ലീഗ് നേതാക്കളും വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

കാറിന് സൈഡ് കൊടുത്തില്ലെന്നതിന്റെ പേരിലാണ് അഡ്വ. നാസറും, ഖാദര്‍ ചെങ്കളയുടെ ബന്ധുക്കളും തമ്മില്‍ ചെര്‍ക്കള നാലാംമൈലില്‍ സംഘര്‍ഷമുണ്ടായത്. ഇതിന് ശേഷമായിരുന്നു സംഭവ ദിവസം രാത്രി ഖാദര്‍ ചെങ്കളയുടെ വീട് ഒരുസംഘം ആക്രമിച്ചത്. ഇതിനിടെയാണ് അഭിഭാഷകരുടെ സംഘടന എസ്.പി. ഓഫീസ് മാര്‍ച്ചുമായി രംഗത്തുവന്നത്.

ചെര്‍ക്കളയിലെ ഗുണ്ടാസംഘത്തില്‍ പെട്ടവരാണ് തന്റെ വീട് ആക്രമിച്ചതെന്നും ഇവരെ സഹായിക്കാനുള്ള നീക്കത്തില്‍ നിന്നും അഭിഭാഷക സംഘടന പിന്മാറണമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ഖാദര്‍ ചെങ്കളയും ലീഗ് നേതാക്കളും ആവശ്യപ്പെട്ടത്. ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തതാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ചെര്‍ക്കളയിലെ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ചന്ദ്രികയുടെ വാര്‍ത്തയെന്ന് പറഞ്ഞായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയത്.

യൂത്ത് ലീഗ് സംസ്ഥാന നേതാവും, എം.എസ്.എഫ് ജില്ലാ നേതാവും ഇടപെട്ടാണ് ഒടുവില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.

ചന്ദ്രിക പത്രത്തിനെതിരെ ചെര്‍ക്കളയില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
എ.എ.പിയില്‍ വിള്ളലുണ്ടാക്കി ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമം

Keywords:  Kasaragod, Cherkala, Muslim Youth League, Protest, March, KMCC, House, Youth League activists march against Chandrika newspaper.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia