city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭാര്യയ്‌­ക്കെതിരെ പരാതിനല്‍കാനെ­ത്തി­യ­യാളെ തട്ടി­ക്കൊണ്ടുപോയി വെട്ടി വീഴ്ത്തി

ഭാര്യയ്‌­ക്കെതിരെ പരാതിനല്‍കാനെ­ത്തി­യ­യാളെ തട്ടി­ക്കൊണ്ടുപോയി വെട്ടി വീഴ്ത്തി
കാസര്‍­കോട്: ഭാ­ര്യ­യ്‌­ക്കെ­തി­രെ പ­രാ­തി നല്‍­കാ­നെത്തി­യ യു­വാ­വിനെ ഓ­ട്ടോ­യില്‍ ത­ട്ടി­ക്കൊ­ണ്ടു പോ­യി ക്രൂര­മാ­യി മ­ര്‍­ദ്ദി­ച്ച ശേ­ഷം വെ­ട്ടി­പ­രി­ക്കേല്‍­പിച്ചു. കോ­ഴി­ക്കോ­ട് പു­തി­യ­ങ്ങാ­ടി­യി­ലെ മു­സ്­ത­ഫ­യു­ടെ മ­കനും ടൈല്‍­സ് കോണ്‍­ട്രാ­ക്ട­റുമാ­യ കെ. നി­സാ­റി­നെ­യാ­ണ്(25) കാസര്‍­കോ­ട് റെ­യില്‍­വേ സ്‌­റ്റേ­ഷ­നില്‍ വ­ണ്ടി­യി­റ­ങ്ങി­യ­പ്പോള്‍ ഓ­ട്ടോ­യി­ലെത്തി­യ നാ­ലം­ഗ­സം­ഘം തട്ടി­കൊണ്ടു­പോ­യി വെ­ട്ടി­പ­രി­ക്കേല്‍­പി­ച്ചത്. നി­സാര്‍ ചെ­മ്മ­നാ­ട്ടെ ഉ­മ്മു­അ­ലീ­മ(21) എ­ന്ന യു­വ­തി­യെ 2009 ജൂണ്‍ ഒ­മ്പ­തി­ന് വെ­സ്റ്റ്ഹില്‍ റ­ജി­സ്­ട്രാര്‍ ഓ­ഫീ­സില്‍ വെ­ച്ച് ര­ജി­സ്റ്റര്‍ വി­വാ­ഹം ചെ­യ്­ത­താ­യി പ­റ­യു­ന്നു.

കോ­ഴി­ക്കോ­ട് മ­ലാ­പ­റ­മ്പ് ബൈ­പ്പാ­സിലെ വാ­ട­ക വീ­ട്ടി­ലാ­ണ് ഭാര്യ­യോ­ടൊപ്പം താ­മ­സി­ച്ചി­രു­ന്നു. ഒ­രു മാ­സം മുമ്പ് ബാ­ഗ്ലൂ­രില്‍ ടൈല്‍സ് പര്‍­ച്ചേ­സിം­ഗി­ന് പോ­യ സ­മയ­ത്ത് ഭാ­ര്യ വീ­ട്ടു­സാ­ധ­ന­ങ്ങളും മു­ത്തൂ­റ്റ് ബാ­ങ്കില്‍ പണ­യം വെ­ച്ചി­രു­ന്ന ഒമ്പ­ത­ര പ­വന്‍ സ്വര്‍­ണവും വീ­ട്ടില്‍ വെ­ച്ചി­രുന്ന 80,000 രൂ­പയും വീ­ട്ടു­ട­മസ്ഥ­ന് അ­ഡ്വന്‍­സാ­യി നല്‍­കിയ 50,000 രൂ­പ­യു­മാ­യി വാ­ട­ക വീ­ട് പൂ­ട്ടി സ്ഥ­ലം വി­ട്ടു എ­ന്നാ­ണ് കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ ചി­കി­ത്സ­യില്‍ ക­ഴി­യു­ന്ന നി­സാര്‍ പ­റ­യു­ന്ന­ത്. നേര­ത്തെ കാ­റ്റ­റിം­ഗ് സര്‍­വ്വീ­സ് ന­ട­ത്തി­വ­രി­ക­യാ­യി­രു­ന്നു നി­സാര്‍. കോ­ഴി­ക്കോട്ട് ഹോം ന­ഴ്‌­സാ­യി ജോ­ലി ചെ­യ്­ത് വ­രി­ക­യാ­യി­രു­ന്നു ഉ­മ്മു­അ­ലീ­മ.

രാ­മ­നാ­ട്ടു­ക­ര­യി­ലെ പാര്‍­ക്ക് റ­സി­ഡന്‍­സി­യില്‍ ഒ­രു പാര്‍­ട്ടി­ക്ക് കാ­റ്റ­റിം­ഗ് സാ­ധ­ന­ങ്ങള്‍ കൊ­ണ്ട് വ­ന്ന­പ്പോള്‍ അ­തി­ന് തൊ­ട്ട­ടു­ത്ത് താ­മ­സി­ച്ചി­രു­ന്ന ഉ­മ്മു­അ­ലീ­മ­യു­ടെ വീ­ട്ടി­ലാ­ണ് കാ­റ്റ­റിം­ഗ് സാ­ധ­ന­ങ്ങള്‍ വെ­ച്ചി­രുന്നത്. ഇ­വി­ടെ നി­ന്നാ­ണ് ഇ­വര്‍ ആ­ദ്യ­മാ­യി ക­ണ്ടതും പ്ര­ണ­യി­ച്ച് വി­വാ­ഹം ക­ഴി­ച്ച­തും. ര­ജി­സ്റ്റര്‍ വി­വാ­ഹ­ത്തില്‍ തന്റെ വീ­ട്ടു­കാര്‍ പ­ങ്കെ­ടു­ത്തി­രുന്നി­ന്നില്ല. ഭാ­ര്യ­യു­ടെ വീ­ട്ടു­കാര്‍ എ­ത്തി­യി­രുന്നു.

ത­ന്നോ­ട് പ­റ­യാ­തെ വീ­ടു­പൂ­ട്ടി സാ­ധ­ന­ങ്ങളും മ­റ്റു­മാ­യി പോ­യ ഭാ­ര്യ­യ്‌­ക്കെ­തി­രെ വെ­സ്­റ്റ്ഹില്‍ പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യ­താ­യി നി­സാര്‍ വെ­ളി­പ്പെ­ടുത്തി. ഭാ­ര്യ­യു­ടെ ഫോണ്‍ സ്വി­ച്ച് ഓഫിലാ­യി­രുന്നു. ത­ന്നെ ഫോ­ണി­ലൂടെ ബ­ന്ധ­പ്പെ­ടു­കയോ ചെ­യ്­തില്ല. ഭാ­ര്യ­യുടെ ഈ ന­ട­പ­ടി­ക്കെ­തി­രെ കാസര്‍­കോ­ട് കു­ടും­ബ­കോ­ട­തി­യിലും കാസര്‍­കോ­ട് ക­ള­ക്ടര്‍ക്കും പ­രാ­തി നല്‍­കാ­നെത്തി­യ ത­ന്നെ ര­ണ്ടാഴ്­ച മു­മ്പ് ഭാ­ര്യ­യു­ടെ ആ­ളു­കള്‍ കാസര്‍­കോ­ട് റെ­യില്‍­വേ സ്‌­റ്റേ­ഷ­നില്‍ നി­ന്നും ഭീ­ഷ­ണി­പ്പെ­ടു­ത്തി തി­രി­ച്ച­യ­ച്ചി­രു­ന്ന­താ­യി നി­സാര്‍ പ­റ­യുന്നു.

വീണ്ടും തി­ങ്ക­ളാഴ്­ച രാ­വി­ലെ 11.30ന് ട്രെ­യ്‌­നില്‍ എ­ത്തി­യ­പ്പോ­ഴാണ് ഓ­ട്ടോ­യില്‍ ബ­ലം പ്ര­യോ­ഗിച്ച് ക­യറ്റി­ വി­ദ്യാ­ന­ഗ­റി­ലെ ഒ­രു കു­ന്നിന്‍ ചെ­രു­വില്‍ കൊണ്ടു­പോ­യി സ­ന്ധ്യ വ­രെ മര്‍­ദ്ദി­ക്കു­കയും പീ­ഡി­പ്പി­ക്കു­കയും ചെ­യ്­തത്. പി­ന്നീട് ഓ­ട്ടോ­യില്‍ ക­യ­റ്റി ഇ­ട­വ­ഴി­യി­ലൂ­ടെ കൊ­ണ്ട് പോ­കു­മ്പോള്‍ ചാ­ടി ര­ക്ഷ­പ്പെ­ടാന്‍ ശ്ര­മി­ക്കു­മ്പോ­ഴാ­ണ് ത­ന്നെ ത­ലയ്ക്കും മു­ഖത്തും ക­വി­ളിനും വെ­ട്ടി­പ­രി­ക്കേല്‍­പി­ച്ച­തെ­ന്ന് നി­സാര്‍ പ­റഞ്ഞു. സം­ഭ­വ­ത്തെ­ക്കു­റി­ച്ച് പോ­ലീ­സ് അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടു­ണ്ട്. നി­സാ­റിനെ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു.

Keywords: Wife, Attack, Youth, Kidnap, Kasaragod, Railway station, Kozhikode, Chemnad, Nisar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia