ക്രിക്കറ്റ് മത്സരത്തിനിടെ ക്യാച്ചെടുക്കുബോള്‍ പിറകോട്ട് തലയടിച്ച് വീണ് കളിക്കാരന് ഗുരുതരം
Feb 20, 2015, 10:33 IST
കാസര്‍കോട്: (www.kasargodvartha.com 20/02/2015) ക്രിക്കറ്റ് മത്സരത്തിനിടെ ക്യാച്ചെടുക്കുബോള്‍ പിറകോട്ട് തലയടിച്ച് വീണ് കളിക്കാരന് പരിക്കേറ്റു. വെള്ളിയാഴ്ച്ച രാവിയെ നഗരസഭാ സ്റ്റേഡിയത്തിലാണ് സംഭവം. ജില്ലാ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ ക്യാച്ചെടുക്കുന്നതിനിടയിലാണ് തളങ്കര ക്രിക്കറ്റ് ക്ലബ് താരവും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് നൗഫല്‍ തളങ്കരയുടെ സഹോദരനുമായ അജ്മല്‍ തളങ്കരയ്ക്ക് പരിക്കേറ്റത്.
ആലംപാടി ക്രിക്കറ്റ് ടീമിനെതിരെ നടന്ന മത്സരത്തില്‍ രണ്ട് ഓവര്‍ കഴിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്. പന്ത് ചാടിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ അജ്മല്‍ പിറകോട്ട് തലയടിച്ചു വീഴുകയായിടുന്നു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അജ്മല്‍ അപകടനില തരണം ചെയ്തു.

Keywords : Kasaragod, Kerala, Cricket Tournament, Injured, Hospital, Ajmal Thalangara.