മണ്ഡപത്തില്‍ കല്യാണം കഴിഞ്ഞ് വീട് ഒരുക്കിവെക്കാനായി വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് വരന്റെ സഹോദരന് ഗുരുതരം; നിരവധി പേര്‍ക്ക് പരിക്ക്
Nov 4, 2018, 20:11 IST
കാസര്‍കോട്: (www.kasargodvartha.com 04.11.2018) മണ്ഡപത്തില്‍ കല്യാണം കഴിഞ്ഞ് വീട് ഒരുക്കിവെക്കാനായി വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഇരുകാറുകളിലുമുണ്ടായിരുന്ന ആറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ വരന്റെ സഹോദരന്റെ പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളനാട്ടെ പ്രജിത്തിനെ (23)യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ കെ എസ് ടി പി റോഡില്‍ പൂച്ചക്കാട് വെച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മാരുതി 800 കാറും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന പോളോ കാറുമാണ് അപകടത്തില്‍പെട്ടത്. പ്രജിത്തും കുടുംബവും മാരുതി 800 കാറിലാണുണ്ടായിരുന്നത്. പ്രജിത്തിന്റെ സഹോദരന്റെ വിവാഹമായിരുന്നു ഞായറാഴ്ച. കല്യാണം കഴിഞ്ഞ് വീട് ഒരുക്കിവെക്കാനായി മറ്റു കുടുംബാംഗങ്ങള്‍ക്കൊപ്പം വരുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ പ്രജിത്തിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Keywords: Kasaragod, Kerala, news, Accident, Road, Car-Accident, Youth injured in Car accident
< !- START disable copy paste -->