സ്വകാര്യ ബസ് ബൈക്കിലിച്ച് യുവാവിന് പരിക്ക്
Mar 10, 2017, 11:43 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10/03/2017) സ്വകാര്യ ബസ് ബൈക്കിലിച്ച് യുവാവിന് പരിക്കേറ്റു. കരിവെള്ളൂര്‍ മാന്യ ഗുരു സ്‌കൂളിന് സമീപത്തെ ശ്രീജിത്തി(35)നാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ മാണിയാട്ട് ഹോമിയോ ആശുപത്രി ബസ് സ്‌റ്റോപ്പിന് സമീപത്തുവെച്ചാണ് സ്വകാര്യ ബസും ശ്രീജിത്ത് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചത്. പരിക്കേറ്റ ശ്രീജിത്തിനെ ചെറുവത്തൂരിലെ കെ എ എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു.
Keywords: Trikaripur, Accident, Injured, Bike-Accident, Kasaragod,