city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസുദ്യോഗസ്ഥന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് പോലീസ് ബസിലേക്ക് തലയടിച്ചുവീണ് യുവാവിന് ഗുരുതരം; എയ്ഡ് പോസ്റ്റ് ജനക്കൂട്ടം വളഞ്ഞു

കാഞ്ഞങ്ങാട്: (www.kasargodvartha.com 02/03/2016) നഗരത്തില്‍ ചില യാത്രക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്ന യുവാവ്, വിവരമറിഞ്ഞെത്തിയ പോലീസുദ്യോഗസ്ഥന്‍ പിടിച്ചുതള്ളിയതിനെ തുടര്‍ന്ന് തലയടിച്ച് പോലീസ് ബസിലേക്ക് വീണു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് സംഭവം.

കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ സുരേഷിനാ(40) ണ് വീഴ്ചയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സുരേഷിനെ ആദ്യം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. വാഹന ഗതാഗതത്തിന് തടസമുണ്ടാക്കുന്ന വിധം യാത്രക്കാരുമായി വഴക്കുകൂടുകയായിരുന്ന യുവാവിനെ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിരുന്നു.

ഇതിനിടയില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ സുരേഷിനെ പിടിച്ചുതള്ളി. എയ്ഡ് പോസ്റ്റിനടുത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് ബസിന്റെ ടയറിലേക്കാണ് സുരേഷ് തെറിച്ചുവീണത്. ടയറിന്റെ ബോള്‍ട്ട് സുരേഷിന്റെ തലയില്‍ തുളഞ്ഞുകയറുകയായിരുന്നു. ഇതോടെ ബോധരഹിതനായ സുരേഷിനെ പോലീസ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ സംഭവമറിഞ്ഞ് എത്തിയവര്‍ രോഷാകുലരായി പോലീസിനുനേരെ തിരിയുകയും എയ്ഡ് പോസ്റ്റ് വളയുകയും ചെയ്തു.

നൂറുകണക്കിനാളുകളാണ് എയ്ഡ് പോസ്റ്റിലേക്ക് ഇരച്ചുകയറിയത്. കാഞ്ഞങ്ങാട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയെങ്കിലും ആളുകളെ നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടു.

പോലീസുദ്യോഗസ്ഥന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് പോലീസ് ബസിലേക്ക് തലയടിച്ചുവീണ് യുവാവിന് ഗുരുതരം; എയ്ഡ് പോസ്റ്റ് ജനക്കൂട്ടം വളഞ്ഞു

പോലീസുദ്യോഗസ്ഥന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് പോലീസ് ബസിലേക്ക് തലയടിച്ചുവീണ് യുവാവിന് ഗുരുതരം; എയ്ഡ് പോസ്റ്റ് ജനക്കൂട്ടം വളഞ്ഞു

Keywords : Kanhangad, Clash, Natives, Police, Kasaragod, Aid Post, Police Van, Suresh.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia