ടിപ്പര്‍ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതരം
Nov 14, 2017, 20:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.11.2017) ടിപ്പര്‍ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബല്ലയിലെ നാരായണ(48) നെയാണ് ടിപ്പര്‍ തട്ടി ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി ദേശീയപാതയില്‍ ചെമ്മട്ടംവയല്‍ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപം വെച്ചാണ് അപകടമുണ്ടായത്.
റോഡരികിലൂടെ നടന്നു പോകുകയായിരുന്ന നാരായണനെ അമിത വേഗതയില്‍ വന്ന കെ എല്‍ 60 ഇ 89 13 നമ്പര്‍ ടിപ്പര്‍ ലോറി നാരായണനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ നാരായണനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, hospital, Accident, Tipper lorry, Youth injured after Lorry hits
Keywords: Kasaragod, Kerala, news, Injured, hospital, Accident, Tipper lorry, Youth injured after Lorry hits