ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ചു; നിര്‍ത്താതെ പോയ ലോറിക്കുവേണ്ടി പോലീസ് അന്വേഷണം
Feb 1, 2019, 18:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.02.2019) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ചു. പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊളവയലിലെ റിജിത്തിനാണ് (30) പരിക്കേറ്റത്. കഴിഞ്ഞ ദിവസം നോര്‍ത്ത് കോട്ടച്ചേരിയില്‍ വെച്ചാണ് അപകടമുണ്ടായത്.
Keywords: Youth injured after lorry hit, Kanhangad, News, Kasaragod, Accident, Injured, Lorry, Hospital, Police, Enquiry.
അപകടം വരുത്തി നിര്‍ത്താതെ പോയ ലോറിക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനായി സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഗള്‍ഫില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം വരുംവഴി ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയതായിരുന്നു റിജിത്ത്. പുറത്തിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Keywords: Youth injured after lorry hit, Kanhangad, News, Kasaragod, Accident, Injured, Lorry, Hospital, Police, Enquiry.