city-gold-ad-for-blogger

നിര്‍മാണത്തിലുള്ള വീടിന് വെള്ളം ഒഴിക്കുന്നതിനിടെ രണ്ടാംനിലയില്‍ നിന്നും വീണ് യുവാവിന് ഗുരുതരം

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.04.2019) നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് വെള്ളം നനയ്ക്കുന്നതിനിടയില്‍ രണ്ടാംനിലയില്‍ നിന്ന് വീണ് യുവാവിന് ഗുരുതരം. ഗുരുവനത്തെ പുഷ്പയുടെ മകന്‍ പ്രണവി(26)നാണ് പരിക്കേറ്റത്. പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ രണ്ടാംനിലയില്‍ വാര്‍പ്പിന് വെള്ളം നനയ്ക്കുന്നതിനിടയിലാണ് പ്രണവ് കാല്‍തെന്നി വീണത്.

പ്രണവിനെ ഉടന്‍ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പ്രഥമശുശ്രുഷ നല്‍കി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീഴ്ചയില്‍ പ്രണവിന്റെ നടുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നിര്‍മാണത്തിലുള്ള വീടിന് വെള്ളം ഒഴിക്കുന്നതിനിടെ രണ്ടാംനിലയില്‍ നിന്നും വീണ് യുവാവിന് ഗുരുതരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Youth, Injured, House, hospital, Youth injured after fell from Second floor of the house
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia