city-gold-ad-for-blogger

മണല്‍ കടത്തിനിടെ പോലീസിനെ കണ്ട് ഓടിയ യുവാവിന് വീണുപരിക്ക്; പോലീസ് തള്ളിവീഴ്ത്തിയതാണെന്ന് ആരോപണം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 12.07.2018) മണല്‍ കടത്തിനിടെ പോലീസിനെ കണ്ട് ഓടിയ യുവാവിന് വീണുപരിക്ക്. പോലീസ് തള്ളിവീഴ്ത്തിയതാണെന്ന് ആരോപണം. ആയിറ്റിയിലെ പ്രമോദിനാണ് (35) പരിക്കേറ്റത്. പ്രോമദിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.

തൃക്കരിപ്പൂരിലെ വടക്കെ കൊവ്വലില്‍ അനധികൃത മണലെടുപ്പ് വ്യാപകമായെന്ന പരാതിയുയര്‍ന്നതോടെ പരിശോധനയ്‌ക്കെത്തിയതായിരുന്നു പോലീസ്. ഇതിനിടെയാണ് ലോറിയില്‍ നിന്നും മണല്‍ ഇറക്കുന്നതിനിടെ പോലീസിനെ കണ്ട് പ്രമോദ് ഓടിയത്. ഓട്ടത്തിനിടെ മതില്‍ക്കെട്ടിനു സമീപത്തു നിന്നു മറിഞ്ഞു വീണു പരിക്കേറ്റുവെന്നാണ് പറയുന്നത്. പ്രമോദിനെ പിന്തുടര്‍ന്ന പൊലീസ് തന്നെ തള്ളിവീഴ്ത്തിയതാണെന്നാണ് പ്രമോദ് പറയുന്നത്.

Image: Representational Only

Keywords:  Kasaragod, Kerala, news, Police, Youth, Injured, Youth injured after falls down while police chasing
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia