city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹപാര്‍­ട്ടി­യെ ത­ട­ഞ്ഞ് പു­തി­യാപ്ല­യെ പോ­ലീ­സ് പൊക്കി

വിവാഹപാര്‍­ട്ടി­യെ ത­ട­ഞ്ഞ് പു­തി­യാപ്ല­യെ പോ­ലീ­സ് പൊക്കി
ബ­ദി­യ­ഡു­ക്ക: മൂന്നാം കെ­ട്ട് നട­ത്തി മ­ണ­വാ­ട്ടി­യെയും കൊ­ണ്ട് പോ­വു­ക­യാ­യി­രു­ന്ന പു­തി­യാപ്ല­യെ പോ­ലീ­സ് തട­ഞ്ഞു നിര്‍­ത്തി പൊ­ക്കി­യെ­ടുത്തു. കര്‍­ണാ­ട­ക സ­ക­ലേ­ഷ്­പു­ര­ത്തെ അ­ഷ്‌­റ­ഫ്(32) ആ­ണ് ഞാ­യ­റാഴ്ച വൈ­കു­ന്നേ­രം ഉ­ക്കി­ട­യില്‍ വെച്ച് സ­ക­ലേ­ഷ്­പു­രം പോ­ലീ­സി­ന്റെ പി­ടി­യി­ലാ­യത്.

രണ്ടാംഭാ­ര്യ നല്‍കി­യ പ­രാ­തി­യെ തു­ടര്‍­ന്നാ­ണ് പോ­ലീ­സ് അ­ഷ്‌­റ­ഫി­നെ വിവാ­ഹ സം­ഘ­ത്തോടൊപ്പം പോ­കു­മ്പോള്‍ പി­ടി­കൂ­ടി­യത്. നേര­ത്തെ പു­ത്തൂര്‍, സ­ക­ലേ­ഷ്­പു­രം എ­ന്നി­വി­ട­ങ്ങ­ളില്‍ നി­ന്നാ­യി ര­ണ്ടു ക­ല്യാ­ണം ക­ഴി­ച്ചി­ട്ടു­ള്ള അ­ഷ്‌റ­ഫ് ഒ­രു­മാ­സം മു­മ്പാ­ണ് ബ­ദി­യ­ഡു­ക്ക ബാ­റ­ടു­ക്ക­യ്­ക്കു സ­മീ­പ­ത്തു­ള്ള ഒ­രു നിര്‍­ധ­ന യു­വ­തി­യെ പെ­ണ്ണു­കാ­ണാന്‍ എത്തി­യ­ത്.

സ്വര്‍­ണം ചോ­ദി­ച്ചു വാ­ങ്ങാ­ത്ത­തി­നാല്‍ വീ­ട്ടു­കാര്‍ വി­വാ­ഹ­ത്തി­നു സ­ന്ന­ദ്ധ­രായി. ഞായറാഴ്­ച­യാ­ണ് വി­വാ­ഹം ന­ട­ന്നത്. നാ­ട്ടു­കാ­രു­ടെയും ബ­ന്ധു­ക്ക­ളു­ടെയും സാ­ന്നി­ധ്യ­ത്തി­ലാ­യി­രു­ന്നു വി­വാഹം. വി­വാ­ഹ­ത്തി­ന് ശേഷം ര­ണ്ട് ടാ­റ്റാ സു­മോ­ക­ളില്‍ എത്തി­യ ക­ല്യാ­ണ­പാര്‍­ട്ടി തി­രി­കെ സ­ക­ലേ­ഷ്പു­ര­ത്തേ­ക്ക് യാത്ര­യാ­വുകയാ­യി­രുന്നു.

ഇ­തി­നി­ട­യി­ലാ­ണ് ഭര്‍­ത്താ­വ് മ­റ്റൊ­രു വി­വാ­ഹം ക­ഴി­ക്കു­ന്നു­വെ­ന്ന പ­രാ­തി ര­ണ്ടാംഭാ­ര്യയായ സ­ക­ലേ­ഷ്­പു­ര­ സ്വ­ദേ­ശി­നി പോ­ലീ­സില്‍ നല്‍­കിയത്. ഇ­തെ തു­ടര്‍­ന്നാ­ണ് മ­ണ­വാ­ട്ടി­യെ­യും കൊ­ണ്ട് മ­ടങ്ങി­യ അ­ഷ്‌­റ­ഫി­നെ പോ­ലീ­സ് കാര്‍ ത­ട­ഞ്ഞുനിര്‍­ത്തി പൊ­ക്കി­യത്. അ­ഷ്‌­റ­ഫി­നെ വി­ശ­ദ­മാ­യി ചോദ്യം ചെ­യ്­തു­വ­രി­­ക­യാണ്.

Keywords:  Marriage, Police, Wife, Arrest, Badiyadukka, Gold, Car, Kerala, Kasaragod, Groom

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia