city-gold-ad-for-blogger

കടയില്‍ നിന്നും പണം മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി

കടയില്‍ നിന്നും പണം മോഷ്ടിച്ച് കടക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി
നീലേശ്വരം: വസ്ത്ര സ്ഥാപനത്തില്‍ നിന്നും പണം മോഷ്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോ­ലീ­സി­ലേല്‍­പിച്ചു. കുമ്പള ഷിറിയ സ്വദേശിയായ ഏലിയാസിനെയാണ് (19) നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തത്. നീലേശ്വരം മാര്‍ക്കറ്റിലെ ജെന്‍സ് വസ്ത്രാലയത്തില്‍ നിന്നും 1500 രൂപ മോഷ്ടിച്ച ശേഷം ഏലിയാസ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

വസ്ത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് ഏലിയാസ് കടയിലെത്തിയത്. തുടര്‍ന്ന് തന്ത്രപൂര്‍വം മേശവലിപ്പില്‍ നിന്നും പണമെടുത്ത് ഏലിയാസ് കടന്നുകളയുകയായിരുന്നു. നാട്ടുകാര്‍ ഏലിയാസിനെ പിന്തുടര്‍ന്ന് പിടികൂടി പോ­ലീ­സി­ലേല്‍­പിക്കുകയായിരുന്നു. ഏലിയാസിനെ നീലേശ്വരം എസ് ഐ കെ പ്രേംസദന്‍ അറസ്റ്റ് ചെയ്തു.

കുമ്പളയില്‍ നടന്ന കവര്‍ചയുമായി ബന്ധപ്പെട്ട കേസിലെ പ്രതികൂടിയാണ് ഏലിയാസ്. നീലേശ്വരത്തും പരിസരങ്ങളിലും നടന്ന കവര്‍ചകളുമായി ഏലിയാസിന് ബന്ധമുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. വീടുകളും കടകളും കേന്ദ്രീകരിച്ചുള്ള കവര്‍ചകള്‍ നീലേശ്വരത്ത് പതിവായിരിക്കുകയാണ്. അതേസമയം പല ക­വര്‍ചാ കേസുകള്‍ക്കും ഇതുവരെ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഏലിയാസിന്റെ കൂട്ടാളികളായ ചിലരെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Keywords: Shop, Robbery, Nileshwaram, Youth, Arrest, Police, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia