അവില്‍ മില്‍ക്ക് കഴിച്ച് യുവാവ് അബോധാവസ്ഥയില്‍
Mar 21, 2013, 18:31 IST

കാസര്‍കോട്: അവില്‍ മില്‍ക്ക് കഴിച്ച യുവാവിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേനൂരിലെ വിനോദ് കുമാറി (22) നെയാണ് കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് 7.30 മണിയോടെയാണ് വിനോദ്കുമാര്‍ അബോധാവസ്ഥയിലായത്. പെയിന്റിംഗ് തൊഴിലാളിയാണ് വിനോദ്. ജോലിക്ക് പോയി തിരിച്ചു വരുന്നതിനിടയില്‍ പഴയ ബസ് സ്റ്റാന്ഡിന് സമീപത്തെ തട്ടുകടയില്‍ നിന്നാണ് അവില്‍ മില്‍ക്ക് കഴിച്ചത്.
അവില്‍മില്‍ക്ക് കഴിച്ച് അധികം വൈകുന്നതിന് മുമ്പു തന്നെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വീട്ടിലെത്തിയതോടെ വയര്‍ വീര്‍ത്ത് വരികയും ശ്വാസതടസം നേരിടുകയും ചെയ്തതോടെ കുഴഞ്ഞു വീഴുകയുമായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ഉടന്‍തന്നെ വിനോദിനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിനോദിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പൂപ്പല്‍ പിടിച്ച അവിലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Keywords: Youth, Hospital, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.