കിണര്‍ വൃത്തിയാക്കിയ ശേഷം തിരിച്ചുകയറുന്നതിനിടെ കയര്‍ പൊട്ടിവീണു; ഇടുപ്പെല്ല് തകര്‍ന്ന നിലയില്‍ യുവാവ് ആശുപത്രിയില്‍
Feb 28, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 28/02/2017) കിണര്‍ വൃത്തിയാക്കിയ ശേഷം തിരിച്ചുകയറുന്നതിനിടെ കയര്‍പൊട്ടി താഴെ വീണ് യുവാവിന്റെ ഇടുപ്പെല്ലിന് ക്ഷതമേറ്റു. മീപ്പുഗുരിയിലെ രാജു(35) ആണ് പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ കഴിയുന്നത്.
തിങ്കളാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് സംഭവം. മന്നിപ്പാടിയിലെ സൂരജിന്റെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു രാജു. പണി കഴിഞ്ഞ ശേഷം കയറില്‍ പിടിച്ച് മുകളിലേക്ക് കയറുന്നതിനിടെ രാജു തളര്‍ന്ന് താഴെ വീഴുകയായിരുന്നു. യുവാവിന്റെ നിലവിളികേട്ട് സൂരജും വീട്ടുകാരും പരിസരവാസികളുമെത്തി പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി രാജുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. 35 അടി താഴ്ചയുള്ള കിണറിലാണ് രാജുവിന് അപകടം സംഭവിച്ചത്. കിണറില്‍ വെള്ളമുണ്ടായിരുന്നു. കിണറിന് മുകളില്‍ എത്തിച്ച ശേഷം രാജുവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Well, Youth, Hospital, Kasaragod, Injured, Fire Force, Neighbours, Youth hospitalized after falling injured.