ഹെല്‍മറ്റില്ല, നമ്പര്‍ പ്ലേറ്റില്ല, മിററുമില്ല; കൈകാണിച്ചപ്പോള്‍ ട്രിപ്പിളടിച്ചുപോയ ബൈക്ക് പോലീസ് പിന്തുടര്‍ന്നു, പിടികൂടിയപ്പോള്‍ പോലീസിനെ ഒരു സംഘം തടഞ്ഞു, കൂടുതല്‍ പോലീസ് എത്തിയപ്പോള്‍ ആളുകള്‍ വലിഞ്ഞു, തടഞ്ഞ ഒരാള്‍ പിടിയില്‍, ബൈക്കും കസ്റ്റഡിയില്‍
Dec 6, 2017, 17:26 IST
കാസര്‍കോട്: (www.kasargodvartha.com 06.12.2017) ഹെല്‍മറ്റില്ലാതെയും മിററില്ലാതെയും നമ്പര്‍ പ്ലേറ്റില്ലാതെയും ട്രിപ്പിളടിച്ചുവന്ന ബൈക്ക് പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാല്‍ പിന്തുടര്‍ന്ന് പിടികൂടി. ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരാളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസിനെ ഒരു സംഘം തടഞ്ഞത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. കൂടുതല്‍ പോലീസ് എത്തിയതോടെ ആളുകള്‍ ഉള്‍വലിഞ്ഞതിനെ തുടര്‍ന്ന് പോലീസിനെ തടഞ്ഞ ഒരാളെയും, ട്രിപ്പിളടിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ എം ജി റോഡ് അമേയ് കോളനി ജംഗ്ഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പോലീസിനെ തടഞ്ഞതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായപ്പോഴാണ് ബൈക്കിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. കൂടുതല്‍ പോലീസെത്തിയതോട പോലീസിനെ തടയാന്‍ ശ്രമിച്ചൊരാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് പഴയ ബസ് സ്റ്റാന്‍ഡിലേക്കും ചന്ദ്രഗിരി റോഡിലേക്കുമുള്ള വാഹന ഗതാഗതം ഏറെ നേരം സ്തംഭിച്ചു. കസ്റ്റഡിയിലെടുത്ത ബൈക്ക് പരിശോധിച്ചപ്പോള്‍ അവ്യക്തമായ നമ്പര്‍ പേറ്റാണുള്ളതെന്ന് വ്യക്തമായി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Bike, Police, Custody, Investigation, Without helmet, Youth held with bike.
< !- START disable copy paste -->