20 ലിറ്റര്‍ നേര്‍പിച്ച സ്പിരിറ്റുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍
Aug 6, 2016, 10:38 IST
മുള്ളേരിയ: (www.kasargodvartha.com 06/08/2016) 20 ലിറ്റര്‍ നേര്‍പിച്ച സ്പിരിറ്റുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. അഡൂര്‍ ഇടപ്പറമ്പ മാട്ടയിലെ രാജേഷ് (24) ആണ് സ്പിരിറ്റുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. രഹസ്യവിവരം ലഭിച്ചെത്തിയ എക്‌സൈസ് സംഘം സ്പിരിറ്റ് കണ്ടെത്തുകയായിരുന്നു. ബദിയഡുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍, ഉദ്യോഗസ്ഥരായ കബീര്‍, ബി.കെ. അബ്ദുല്ല, കൃഷ്ണകുമാര്‍, അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.
രാജേഷില്‍ നിന്നും 2850 രൂപയും മൊബൈല്‍ ഫോണും പിടികൂടിയിട്ടുണ്ട്. ഓണം അടുത്തതോടെ മദ്യക്കടത്ത് വര്‍ദ്ധിക്കാനിടയുള്ള സാഹചര്യത്തില്‍ വ്യാപകമായി പരിശോധന നടത്താന്‍ കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് റെയ്ഡ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords: Mulleria, Kasaragod, Kerala, Spirit-seized, Youth, arrest, Youth held with 20 liter Spirit.