city-gold-ad-for-blogger

വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ പിടിച്ചുവാങ്ങിയെന്ന പരാതിയില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 21/07/2015) റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ഓവര്‍ബ്രിഡ്ജിനടുത്ത് യുവാവിനോട് സംസാരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിച്ചതായി പരാതി. കോളജ് വിദ്യാര്‍ത്ഥിനിയായ കുമ്പള സ്വദേശിനിയാണ് ഇതുസംബന്ധിച്ച് റെയില്‍വെ പോലീസില്‍ പരാതി നല്‍കിയത്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. റെയില്‍വെ ഓവര്‍ ബ്രിഡ്ജിനടുത്ത് അന്യമതത്തില്‍ പെട്ട യുവാവിനോട് വിദ്യാര്‍ത്ഥിനി ദീര്‍ഘ നേരം അസ്വാഭാവിക രീതിയില്‍ സംസാരിക്കുന്നത് കണ്ട് തളങ്കര സ്വദേശി കാര്യം തിരക്കിയിരുന്നു. കാഞ്ഞങ്ങാട്ട് ഡി.വൈ.എഫ്.ഐയുടെ ആര്‍.ഡി ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങുകയാണെന്നാണ് ഇരുവരും അറിയിച്ചത്. പിന്നീട് സംഭവം ശ്രദ്ധയില്‍ പെട്ട ആര്‍.പി.എഫ് സ്ഥലത്തെത്തുകയും എല്ലാവരോടും പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് തന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എന്ന് കാണിച്ച് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയതായി പറയുന്നത്.

എന്നാല്‍ കേസെടുക്കാന്‍ തരത്തിലുള്ള യാതൊരു സംഭവവും ഉണ്ടായിട്ടില്ലെന്നാണ് യുവാവും പരിസരത്തുണ്ടായിരുന്ന സുഹൃത്തുക്കളും പറയുന്നത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും സുഹൃത്തുക്കള്‍ പറയുന്നു.



Keywords : Kasaragod, Kerala, Youth, Police, Custody, Complaint, Case, Mobile Phone, Railway Station. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia