city-gold-ad-for-blogger

Arrested | കാസര്‍കോട് നഗരത്തിൽ മദ്യശാലയിലെ കവര്‍ചാശ്രമം: യുവാവ് അറസ്റ്റിൽ; മറ്റ് 2 പേർക്കായി തിരച്ചിൽ

കാസര്‍കോട്: (KasargodVartha) നഗരത്തിലെ ബിവറേജസ് ഔട് ലെറ്റില്‍ നടന്ന കവര്‍ചാശ്രമത്തിൽ പ്രതികളിലൊരാൾ അറസ്റ്റിൽ. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമൈർ (21) ആണ് അറസ്റ്റിലായത്. മറ്റ് രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.

Arrested | കാസര്‍കോട് നഗരത്തിൽ മദ്യശാലയിലെ കവര്‍ചാശ്രമം: യുവാവ് അറസ്റ്റിൽ; മറ്റ് 2 പേർക്കായി തിരച്ചിൽ

ജെ സി ഭണ്ഡാരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട് ലെറ്റിൽ ഇക്കഴിഞ്ഞ മാർച് ആറിന് രാത്രിയിലാണ് സംഭവം നടന്നത്. മുഖം മറച്ച മൂന്നംഗ സംഘം ഷടറിന്റെ പൂട്ട് പൊളിക്കുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉമൈർ പിടിയിലായത്.
  
Arrested | കാസര്‍കോട് നഗരത്തിൽ മദ്യശാലയിലെ കവര്‍ചാശ്രമം: യുവാവ് അറസ്റ്റിൽ; മറ്റ് 2 പേർക്കായി തിരച്ചിൽ

അറസ്റ്റിലായ യുവാവ് നേരത്തെയും കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ടൗൺ എസ്ഐമാരായ അഖിൽ, അനൂപ്, പൊലീസ് ഉദ്യോഗസ്ഥരായ ലിനീഷ്, ഗുരുരാജ്, അജയ് വിൽസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police Booked, Malayalam News, Crime, Arrested, Youth held for theft attempt at Bevco outlet. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia