പാന്‍മസാല വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെ പിടികൂടി കേസെടുത്തു
Mar 30, 2019, 20:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.03.2019) പാന്‍മസാല വില്‍പ്പനക്കിടയില്‍ യുവാവിനെ പോലീസ് പിടികൂടി കേസെടുത്തു. മീനാപ്പീസ് കടപ്പുറത്തെ ഹാരിസിനെ(37)യാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പിള്‍ എസ്‌ഐ എ കെ സജീഷ് പിടികൂടി കേസെടുത്തത്. തീരദേശങ്ങളിലെ ചില കടകള്‍ കേന്ദ്രീകരിച്ച് പാന്‍മസാല വില്‍പ്പന നടത്തുന്നുണ്ടെന്ന് പോലീസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമ്പോഴാണ് ഹാരിസ് പിടിയിലായത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും മറ്റും ലക്ഷ്യമിട്ടുകൊണ്ടാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് രഹസ്യ കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തുന്നത്. ഒരുകാലത്ത് പോലീസിന്റെ ശക്തമായ പരിശോധനയില്‍ കടകളില്‍ പാന്‍മാസലകള്‍ വില്‍പ്പന നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നഗരലത്തിലെ ചിലകടകളില്‍ പാന്‍മസാല വീണ്ടും തുടങ്ങിയതായി പരാതിയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Arrest, Panmasala, Kasaragod, Custody, News, Youth held for Pan Masala selling