Arrested | 'വായ്പ ശരിയാക്കി തരാമെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ വാഗ്ദാനം, നിരവധി പേരിൽ നിന്നായി തട്ടിയത് ലക്ഷങ്ങൾ'; യുവാവ് അറസ്റ്റിൽ
Mar 15, 2024, 19:51 IST
മട്ടന്നൂർ: (KasargodVartha) സാമൂഹ്യ മാധ്യമം വഴി ലോൺ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹനീഫിനെ (29) യാണ് മട്ടന്നൂർ എ എസ് പി, കെവി വേണുഗോപാലിന്റെ നിർദേശപ്രകാരം എസ്ഐ ആർഎൻ പ്രശാന്തും സംഘവും കാഞ്ഞങ്ങാട് വെച്ച് പിടികൂടിയത്.
ഒരു ലക്ഷം രൂപ വായ്‌പ വാഗ്ദാനവുമായി വാട്‌സ് ആപ് സന്ദേശം നൽകി പണം തട്ടിയെടുത്തുവെന്ന മട്ടന്നൂർ ചാവശ്ശേരി വെളിയമ്പ്രയിലെ പി സതീശന്റെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. ഒരു ലക്ഷം രൂപ വായ്പ വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും പ്രൊസസിംഗ് ഫീസെന്ന പേരിൽ നാലു തവണകളായി ഡെൽഹിയിലെ ഗീത എന്നയാളുടെ പേരിലെ വ്യാജ അകൗണ്ടിലേക്ക് 1,17,000 രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
'പിന്നീട് കാഞ്ഞങ്ങാട്ടെ സെയ്‌ഫുദ്ദീന്റെ പേരിൽ കാഞ്ഞങ്ങാട്ടെ ബാങ്കിൽ അകൗണ്ട് തുടങ്ങി പണം ട്രാൻസ്ഫർ ചെയ്യിച്ചു. ഈ അകൗണ്ടിൽ പണം എത്തിയ ഉടൻ മെസേജ് വന്ന പ്രകാരം പ്രതി പണം കൈക്കലാക്കി ഫോൺ സ്വിച് ഓഫ് ചെയ്തു. രണ്ട് മാസത്തിനുള്ളിൽ പ്രതി ഇത്തരത്തിൽ 37 ലക്ഷം രൂപ കൈക്കലാക്കി ആഡംബര ജീവിതം നയിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. വിവിധ ജില്ലകളിൽ പ്രതി സമാനമായ രീതിയിൽ നിരവധി പേരെ തട്ടിപ്പിനിരയാക്കിയ വിവരവും ലഭിച്ചിട്ടുണ്ട്', പൊലീസ് പറഞ്ഞു. എഎസ് പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കും.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News , Kannur, Youth held for online fraud.