ഭാര്യയെ ഉപേക്ഷിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ച് കാലും കൈയ്യും തല്ലിയൊടിച്ചു
Feb 7, 2017, 15:06 IST
വിദ്യാനഗര്‍: (www.kasargodvartha.com 07.02.2017) ഭാര്യയെ ഉപേക്ഷിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ച് കാലും കൈയ്യും തല്ലിയൊടിച്ചതായി പരാതി. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ചാല ബി സി റോഡ് ഷംനാട് കോളനിയിലെ ലോറി ഡ്രൈവര്‍ അബ്ദുല്‍ മജീദിനെയാണ്(28) അക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
ഫെബ്രുവരി മൂന്നിന് രാത്രി എട്ട് മണിക്ക് ചെങ്കളയില്‍ വെച്ച് ഭാര്യയുടെ ബന്ധുക്കളായ സംഘം കത്തി, കല്ല്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന മജീദ് പറയുന്നത്. അടിയേറ്റ് യുവാവിന്റെ ഇടതുകാലും വലതുകൈയ്യും ഒടിഞ്ഞു. സംഭവത്തില്‍ ഷംസുദ്ദീന്‍, ബദരിയ്യ ഖാദര്‍, എം എം അഹമ്മദ്, അസീസ്, അന്‍വര്‍ എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
അതേസമയം, കഴിഞ്ഞ ദിവസം മജീദിന്റെ വെട്ടേറ്റ് ഭാര്യ ചെങ്കള കെ എം ഹൗസിലെ ആസ്യ (30), മാതാവ് ആഇശ (52) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് യുവാവിന്റെ കാല്‍ തല്ലിയൊടിച്ചതെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News: ഭര്‍ത്താവ് ഭാര്യയെയും അമ്മായിയമ്മയെയും വീട്ടില്‍കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു
Keywords: Kasaragod, Kerala, Vidya Nagar, wife, Youth, Attack, Police, case, B.C Road, Injured, Driver, Family, Youth got attacked by a group for leaving wife