ഗള്‍ഫില്‍ നിന്നും സ്വര്‍ണവുമായെത്തി എയര്‍പോര്‍ട്ടിലിറങ്ങിയ യുവാവ് വീട്ടിലെത്തിയില്ല; പരാതിയുമായി ബന്ധുക്കള്‍ പോലീസില്‍, ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിനു വേണ്ടി പോലീസ് അന്വേഷണം, സുഹൃത്തും ഒപ്പം പോയതായി സൂചന
Nov 5, 2018, 22:04 IST
വിദ്യാനഗര്‍: (www.kasargodvartha.com 05.11.2018) ഗള്‍ഫില്‍ നിന്നും സ്വര്‍ണവുമായെത്തി എയര്‍പോര്‍ട്ടിലിറങ്ങിയ യുവാവ് വീട്ടിലെത്തിയില്ല. ഇതേതുടര്‍ന്ന് പരാതിയുമായി ബന്ധുക്കള്‍ പോലീസിലെത്തി. ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം യുവാവിന്റെ സുഹൃത്തും ഒപ്പം പോയതായാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്.
മധൂര്‍ കോട്ടക്കണ്ണിയിലെ മുഹമ്മദ് ആരിഫിനെ (23)യാണ് കാണാതായത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 23ന് രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ ആരിഫ് ഇറങ്ങിയതായി വ്യക്തമായിട്ടുണ്ട്. എന്നാല്‍ യുവാവ് വീട്ടിലെത്തിയില്ല. ആരിഫിന്റെ കൈയ്യില്‍ മധൂരിലെ ഒരു കുടുംബത്തില്‍പെട്ടവര്‍ 50 പവന്‍ സ്വര്‍ണം കൊടുത്തയച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സ്വര്‍ണം കിട്ടിയില്ലെന്നും യുവാവിനെ കുറിച്ച് വിവരമില്ലെന്നും വ്യക്തമാക്കി ഇവരും പോലീസിനെ സമീപിച്ചതായാണ് വിവരം.
ആരിഫിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് കോഴിക്കോട്ട് തന്നെയുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. സുഹൃത്ത് ഇസ്ഹാഖും ഒപ്പം ഉള്ളതായാണ് വിവരം. ഒന്നരമാസം മുമ്പാണ് ആരിഫ് അബുദാബിയിലേക്ക് പോയത്. അതേസമയം യുവാവ് മാതാവിനെ വിളിച്ച് തന്നെ അന്വേഷിക്കേണ്ടെന്നും അന്വേഷിച്ചാല്‍ കടുങ്കൈ ചെയ്യുമെന്നും അറിയിച്ചതായും ബന്ധുക്കള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്ടുള്ള ഒരു മൊബൈല്‍ ഷോപ്പില്‍ യുവാവ് തന്റെ പഴയ ഫോണ്‍ വിറ്റതായും പകരം അവിടെ നിന്നും പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിപ്പോയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കോഴിക്കോട്ട് തന്നെയുള്ളതായി സൂചന ലഭിച്ചത്. പുതിയ ഫോണിന്റെ ഐ എം ഇ ഐ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് വിദ്യാനഗര്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Youth goes missing under mysterious circumstances, Vidya Nagar, Kasaragod, news, Missing, Airport, Mohammed Arif.