ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാതായി
Sep 21, 2016, 10:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/09/2016) ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചെമ്മട്ടംവയല്‍ പുതുവൈയിലെ കുഞ്ഞിരാമന്റെ മകന്‍ പ്രസാദി (39)നെയാണ് കാണാതായത്. സെപ്തംബര്‍ 16 ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല.
തുടര്‍ന്ന് ഭാര്യ അംബിക ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂലിത്തൊഴിലാളിയാണ്.
തുടര്‍ന്ന് ഭാര്യ അംബിക ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂലിത്തൊഴിലാളിയാണ്.
Keywords: Kasaragod, Kerala, Missing, Kanhangad, Police, complaint, Investigation, Hosdurg, Youth goes missing from Chemmattamvayal.