ജ്വല്ലറി സെയില്‍സ്മാനായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പോലീസ് സ്‌റ്റേഷനില്‍
Nov 22, 2016, 11:08 IST
ബദിയടുക്ക: (www.kasargodvartha.com 22/11/2016) ജ്വല്ലറി സെയില്‍സ്മാനായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പോലീസ് സ്‌റ്റേഷനിലെത്തി. മുണ്ട്യത്തടുക്ക ഒളമുഗറുവിലെ മഹേഷി (26)നെ കാണാനില്ലെന്ന പരാതിയുമായാണ് പിതാവ് ഗോവിന്ദ നായിക്ക് പോലീസിലെത്തിയത്. നവംബര്‍ ഒമ്പതിന് പെര്‍ളയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മഹേഷ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് പിതാവ് പരാതിപ്പെട്ടു.
ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.