ദുബൈയില്‍ നിന്നും നാട്ടിലേക്ക് തിരിച്ച യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
Oct 25, 2017, 12:02 IST
കാസര്‍കോട്: (www.kasargodvartha.com 25.10.2017) ദുബൈയില്‍ നിന്നും നാട്ടിലേക്ക് തിരിച്ച യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. പരവനടുക്കം നെച്ചിപ്പടുപ്പിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ ഫാസിലിനെ (24)യാണ് കാണാതായത്. ഇക്കഴിഞ്ഞ ജൂണ്‍ 28 നാണ് അബ്ദുല്‍ ഫാസില്‍ ദുബൈയില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചത്. അബ്ദുല്‍ ഫാസില്‍ ഹൈദരാബാദിൽ വിമാനം ഇറങ്ങിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു.
പിന്നീട് ഫാസിലിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. നാലു മാസം മുമ്പ് ഫാസിലിന്റെ പിതാവിന്റെ മാതാവ് മരണപ്പെട്ടിരുന്നു. ഇതേ കുറിച്ച് യുവാവ് വീട്ടില്‍ വിളിച്ച് അന്വേഷണവും നടത്തിയിരുന്നതായും പറയുന്നു.. മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Youth, Missing, Complaint, Police, Case, Investigation, Youth goes missing; Complaint lodged.