city-gold-ad-for-blogger

Obituary | കാസർകോട് സ്വദേശിയായ യുവാവ് കുവൈറ്റിൽ കുഴഞ്ഞുവീണ് മരിച്ചു

Youth from Kasaragod Dies After Collapsing in Kuwait
Photo: Arranged

● നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● കുവൈറ്റിൽ ഡ്രൈവറായിരുന്നു.
● ചീമേനി സ്വദേശിയാണ്.

ചീമേനി: (KasargodVartha) കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ചീമേനി പെരുമ്പട്ടയിലെ കെ പി സെയ്‌ദ് - ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ശാഫി മൗലക്കിരിയത്ത് (42) ആണ് മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് കൂടെ ജോലിചെയ്യുന്ന സുഹൃത്ത് ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Youth from Kasaragod Dies After Collapsing in Kuwait

ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് വീണ്ടും കുവൈറ്റിലേക്ക് തിരിച്ചുപോയത്. കുവൈറ്റ്  കെഎംസിസിയുടെ നേതൃത്വത്തിൽ ശാഫിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഭാര്യ: ഹസീന തട്ടുമ്മൽ. മക്കൾ ശമ്മാസ്, സഅദിയ്യ, സഅദ്. സഹോദരങ്ങൾ റാശിദ് (സൗദി), തമീം (ശാർജ), റിയാദ് (അജ്‌മാൻ), റശീദ പോത്താംകണ്ടം, റസിലത്ത് ചെറുവത്തൂർ.

#Kuwait #Kerala #RIP #obituary #expatriate #driver #sadnews

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia