city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

നീലേശ്വരം: (www.kasargodvartha.com 09/02/2017) യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊയാമ്പുറത്തെ പരേതനായ തമ്പാന്‍-സുമതി ദമ്പതികളുടെ മകന്‍ ജിതിനെ(20)യാണ് ബുധനാഴ്ച വൈകുന്നേരം വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കബഡി താരമാണ് ജിതിന്‍.

സ്‌കൂള്‍ തലം മുതല്‍ കബഡിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ജിതിന്‍ കൊയാമ്പുറം കൃഷ്ണ പിള്ള സ്മാരക ക്ലബ്ബ്, മുണ്ടേമ്മാട് ടി കെഎസ് ക്ലബ്ബ്, വന്ദന കാര്യങ്കോട് എന്നീ ക്ലബ്ബുകളുടെ കളിക്കാരനുമായിരുന്നു. കഴിഞ്ഞ ദിവസം വരെ ജിതിന്‍ മുണ്ടേമ്മാട്ട് കബഡി പരിശീലനത്തിന് പോയിരുന്നു.

യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

വൈകിട്ട് അമ്മ റേഷന്‍ കടയില്‍ പോയ സമയത്താണ് സംഭവം. ഇളയ സഹോദരന്‍ സ്‌കൂളില്‍ നിന്നും തിരിച്ചു വന്നപ്പോഴാണ് ജിതിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അനുജന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കയര്‍ മുറിച്ചു മാറ്റി ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജില്ലാ ടീമില്‍ ഇടം നേടണമെന്ന അതിയായ ആഗ്രഹത്തില്‍ ജിതിന്‍ തീവ്ര പരിശീലനത്തിലായിരുന്നു. തേപ്പ് തൊഴിലാളിയായ ജിതിന്‍ നേരത്തെ നീലേശ്വരം ഹൈവേ ജംഗ്ഷനിലെ ഇ കെ ടവര്‍ ടൂറിസ്റ്റ് ഹോമില്‍ ജോലി ചെയ്തുവന്നിരുന്നു.

അനന്തു, നന്ദു എന്നിവര്‍ സഹോദരങ്ങളാണ്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. മൃതദേഹം കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Nileshwaram, Youth, suicide, House, hospital, Worker, died, Jithin, Kabaddi player, Thejaswini co-operative hospital, kooli worker, Postmortem, Youth commits suicide in house


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia