ഉറങ്ങാന്‍ കിടന്ന യുവാവിനെ തൂങ്ങി മരിച്ച നിലിയല്‍ കണ്ടെത്തി
Apr 2, 2013, 12:37 IST
കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് കോട്ടക്കണിയിലെ സുബ്ബട്ട- ജയകുമാരി ദമ്പതികളുടെ മകന്‍ ശിവപ്രസാദിനെ (23) യാണ് ചൊവ്വാഴ്ച രാവിലെ കിടപ്പുമുറിയിലെ ഫാനില്‍ ലുങ്കിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു.
രാവിലെ വീട്ടുകാര്‍ ഉണര്‍ന്നെഴുന്നേറ്റ് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിയില്‍ കണ്ടെത്തിയത്. പിതാവിന്റെ കൂടെ കോണ്‍ട്രാക്ട് ജോലിക്ക് പോവുകയായിരുന്നു ശിവപ്രസാദ്. ഏതാനും ദിവസമായി ശിവപ്രസാദിനെ അസ്വസ്ഥനായി കാണപ്പെട്ടിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. മരണ കാരണം ഇനിയും വ്യക്തമായിട്ടില്ല.
സഹോദരങ്ങള്‍: ജ്യോതി, രാജന്‍, ഗിരീഷ്. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Suicide, Youth, Busstand, House, Job, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.