വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല; യുവാവ് തൂങ്ങി മരിച്ച നിലയില്‍
Oct 2, 2016, 11:07 IST
ബേക്കല്‍: (www.kasargodvartha.com 02/01/2016) വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമത്തില്‍ കഴിയുകയായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണിഞ്ഞയിലെ നാരായണന്‍ നായരുടെ മകന്‍ പവിത്രനെ(43)യാണ് വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
വീട്ടില്‍ നിന്നും ഇറങ്ങിയ പവിത്രനെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പവിത്രന്‍ വര്‍ഷങ്ങള്‍ക്കുമുമ്പെ വീടുപണി തുടങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ പവിത്രന്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യയും രണ്ട് മക്കളുമുണ്ട്.
Keywords: Kasargod, Kerala, Bekal, Death, suicide, House, Police station, Distinct, Hospital, Pavithran, Youth found dead hanged.