കുടിവെള്ളമില്ലാതെ ഹോട്ടല്‍ അടച്ച് പൂട്ടിയതിന് പിന്നാലെ ഉടമ വിറക്പുരയില്‍ തൂങ്ങിമരിച്ചനിലയില്‍
May 13, 2019, 09:34 IST
കാസര്‍കോട്: (www.kasargodvartha.com 13.05.2019) കുടിവെള്ളമില്ലാതെ ഹോട്ടല്‍ അടച്ച് പൂട്ടിയതിന് പിന്നാലെ ഉടമയെ വിറക്പുരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. അഡൂര്‍ അളിയനടുക്കയിലെ അപ്പക്കുഞ്ഞി - ഗോപി ദമ്പതികളുടെ മകന്‍ പവിത്രനെയാണ് (28) ഞായറാഴ്ച രാവിലെ വീടിനോടുചേര്‍ന്നുള്ള വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്ന പവിത്രനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ മാതാവ് വിറകെടുക്കാന്‍ ചെന്നപ്പോഴാണ് പവിത്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഡൂരില്‍ അശോക് ഭവന്‍ എന്ന പേരില്‍ ചെറിയൊരു ഹോട്ടല്‍ നടത്തിവന്നിരുന്നു. കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു പവിത്രനെന്ന് ബന്ധുക്കള്‍ പറയുന്നു. ഹോട്ടല്‍ അടച്ചുപൂട്ടിയതോടെ തന്റെ അവസ്ഥ പരിതാപകരമാണെന്ന് ഇയാള്‍ സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. ഇതിന്റെ മനോവിഷമം കാരണം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. അവിവാഹിതനാണ് പവിത്രന്‍. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Hotel, Hanged, Death, Suicide, Youth found dead hanged.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Hotel, Hanged, Death, Suicide, Youth found dead hanged.
< !- START disable copy paste -->