യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 16, 2020, 11:28 IST
കാസര്‍കോട്: (www.kasargodvartha.com 16.02.2020) യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയടുക്കത്തെ പരേതനായ പുരേന്ദ്രന്‍-ലത ദമ്പതികളുടെ മകന്‍ വൈശാഖ് (24) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് വൈശാഖിനെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് സംഭവം.
വീട്ടിലുണ്ടായിരുന്ന സഹോദരി മുറിയില്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് എത്തിനോക്കുകയും എന്നാല്‍ വാതില്‍ അകത്തുനിന്ന് അടച്ചെന്ന് മനസിലാക്കിയതോടെ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. അയല്‍ക്കാര്‍ എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് വൈശാഖിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ടൈല്‍സ് ജോലിക്കാരനാണ് മരിച്ച യുവാവ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. സഹോദരങ്ങള്‍: വൃന്ദ, വിസ്മയ.
Keywords: Kasaragod, News, Kerala, Death, Suicide, Youth, House, Hospital, Dead body, Postmortem, 26 year old man found dead at home < !- START disable copy paste -->